പത്താംക്ലാസ് വിദ്യാർഥിയെ ഉപദ്രവിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിയെ ഉപദ്രവിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോക്സോ കേസ്

പാലക്കാട്: പത്താംക്ലാസ് വിദ്യാർഥിയെ ഉപദ്രവിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോക്സോ കേസ്. പാലക്കാട് പുതുനഗരം ചെട്ടിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി പുതുനഗരം വാരിയത്ത്കളം എൻ ഷാജി (35)യാണ് അറസ്റ്റിലായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ്  കേസിനാസ്പദമായ സംഭവം. കൊടുവായൂരിൽ  പ്രതിയായ ഷാജിയുടെ കടയിൽ. ജേഴ്സി വാങ്ങാൻ എത്തിയ 10-ാം ക്ലാസ് വിദ്യാർത്ഥിയെ ആണ് ഇയാൾ ഉപദ്രവിച്ചത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പുതുനഗരം പൊലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പോക്സോ കേസ് ചുമത്തിയതിനെ തുടർന്ന്  തുടർന്ന് സിപിഎം ഇയാളെ  പുറത്താക്കി.

Pocso case against CPM branch secretary for harassing 10th grade student

Share Email
LATEST
Top