വത്തിക്കാന്‍ സിറ്റി: പോളിഷ് ഫാം ഉടമ ലെയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് സമ്മാനിച്ചത് അറേബ്യന്‍ കുതിരയെ .പോളണ്ടിലെ കൊഒബ്രെസെഗ് ബുഡിസ്റ്റോവോയിലുള്ള മിചാല്‍സ്‌കി സ്റ്റഡ് ഫാം ഉടമ ആന്ദ്രെ മിചാല്‍സ്‌കിയാണ് വെളുത്ത അറേബ്യന്‍ കുതിരയെ കഴിഞ്ഞ ദിവസം മാര്‍പാപ്പയ്ക്കു സമ്മാനമായി നല്‍കിയത്. മാര്‍പാപ്പ പെറുവില്‍ മിഷ്ണറിയായിരിക്കെ കുതിരപ്പുറത്തു കയറി നില്‍ക്കുന്ന ചിത്രം കണ്ടതോടെ അത്തരമൊരു കുതിരയെ സമ്മാനിക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മിചാല്‍സ്‌കി പറഞ്ഞു.
മാര്‍പാപ്പയുടെ വസ്ത്രത്തോട് സാമ്യം പുലര്‍ത്താന്‍ വെളുത്ത കുതിരയെ തന്നെ സമ്മാനത്തിനായി നല്കിയതെന്നും അദ്ദേഹം പറഞ്ഞു. ഭംഗിക്കൊണ്ടും മനുഷ്യനുമായി വേഗത്തില്‍ ഇടപടഴകാനുള്ള ശ്രദ്ധേയമായ കഴിവുക്കൊണ്ടും ഏറ്റവും ആകര്‍ഷണമുള്ള കുതിര ഇനങ്ങളില്‍ ഒന്നാണ് അറേബ്യന്‍ കുതിര. കുതിരയെ ചേര്‍ത്തുപിടിച്ചുള്ള ലെയോ പാപ്പയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിക്കുന്നുണ്ട്.
Polish farm owner gives Pope Leo XIV an Arabian horse