പതിനെട്ടാം പടികയറി അയ്യനെ തൊഴുത് രാഷ്ട്രപതി ദ്രൗപതി മുര്‍മു

പതിനെട്ടാം പടികയറി അയ്യനെ തൊഴുത് രാഷ്ട്രപതി ദ്രൗപതി മുര്‍മു

പമ്പ: പതിനെട്ടാംപടി ചവിട്ടി അയ്യനെ കണ്‍നിറയെ കണ്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തി. പമ്പയില്‍ നിന്നും ഇരുമുടിക്കെട്ടുനിറച്ച് രാവിലെ 11.30ഓടെയാണ് രാഷ്ട്രപതി ദര്‍ശനത്തിനായി യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് പമ്പയില്‍ നിന്നും  ശബരിമലയിലേക്കുള്ള യാത്ര.

ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ ഹെലികോപ്ടറില്‍ പത്തനംതിട്ട കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടര്‍ ഇറങ്ങി. റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തി.

പൊലീസിന്റെ ഫോഴ്‌സ് ഗൂര്‍ഖാ വാഹനത്തിലാണ് സന്നിധാനത്തേക്ക് എത്തിയത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. ദര്‍ശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം.വൈകുന്നേരതത്തോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. രാഷ്ട്ര പതിയുടെസന്ദര്‍ശനത്തോടനുബന്ധിച്ച് ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിയിരുന്നു.

President Draupadi Murmu climbs the 18th step and cradles Ayyan

Share Email
LATEST
More Articles
Top