ചണ്ഡീഗഡ്: ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യന്‍ സേനയ്ക്ക് മുന്നണിപ്പോരാളിയായി നിന്ന റഫാല്‍ യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു.
ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തില്‍ നിന്നാണ ഇന്ന് രാവിലെയാണ് രാഷ്ട്രപതിയെയും വഹിച്ച് യുദ്ധവിമാനം ആകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത്.
രാവിലെ 11 ന് യുദ്ധവിമാനം പറത്തുന്ന പൈലറ്റുമാര്‍ ഉപയോഗിക്കുന്ന ജി-സ്യൂട്ട് രാഷ്ട്രപതി ധരിച്ചിരുന്നു. കൈയില്‍ ഹെല്‍മെറ്റ് പിടിച്ച് സണ്‍ ഗ്ലാസ് ധരിച്ച മുര്‍മു പൈലറ്റിനൊപ്പം ചിത്രങ്ങള്‍ക്കും പോസ് ചെയ്തു. യുദ്ധവിമാനത്തില്‍ നിന്ന് രാഷ്ട്രപതി കൈവീശി കാണിച്ചു. ഇന്ന് രാവിലെ വ്യോമസേനാ താവളത്തില്‍ എത്തിയ രാഷ്ട്രപതിയെ ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സൈനികര്‍ സ്വീകരിച്ചത്.
2023 ഏപ്രിലില്‍ അസമിലെ തേസ്പൂര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് സുഖോയ്-30 എംകെഐ യുദ്ധവിമാനത്തിലും രാഷ്ട്രപതി സഞ്ചരിച്ചിരുന്നു.മുന്‍ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീലും എപിജെ അബ്ദുള്‍ കലാമും സൈനാ വിമാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്.
President Draupadi Murmu flies in a Rafale fighter jet













