തിരുവനന്തപുരം: ശബരിമല ദർശനം ഉൾപ്പെടെ നാല് ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും . ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ് ഭവനിൽ വിശ്രമിക്കും തിരുവനന്തപുരം വിമാനത്താവളത്തിൽ ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിക്കും.
നാളെ രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിലാണ് രാഷ്ട്രപതി ശബരിമല ദർശനത്തിനായി നിലയ്ക്കലിലേക്ക് പോവുക. തുടർന്ന് റോഡ് മാർഗം പമ്പയിലെത്തും.
പമ്പ ഗണപതി ക്ഷേത്രത്തിൽ കെട്ട് നിറച്ച ശേഷം, (പ്രത്യേക ഗൂർഖാ ജീപ്പിൽ മലകയറുക. സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് മലകയറ്റം. ഗവർണറും ഭാര്യയും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകും.. രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിന് ഭാഗമായി വർക്കല ശിവഗിരിയിലും പാല അൽഫോൻസാ കോളജിലും വിവിധ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് രാഷ്ട്രപതി ഭാഗമായി തിരുവനന്തപുരം നഗരത്തിൽ വ്യാഴാഴ്ച്ച വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശബരിമല സന്ദർശനത്തിൻ്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തീർഥാടകർക്ക് നാളെ നിയന്ത്രണം ഉണ്ടാകും.
തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ മുതൽ രാത്രി എട്ടു വരെയും നാളെ രാവിലെ ആറു മുതൽ രാത്രി 10 വരെയും മറ്റന്നാൾ രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരത്തിലെ റോഡുകളിൽ ഗതാഗത തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 8 വരെ ശംഖുംമുഖം- ആൾസെയിൻ്റ്- ചാക്ക – പേട്ട – പള്ളിമുക്ക് – പാറ്റൂർ – ജനറൽ ആശുപത്രി – ആശാൻ സ്ക്വയർ – വേൾഡ്‍വാർ – മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
22 ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ ശംഖുംമുഖം – ആൾസെയിൻ്റ്സ് – ചാക്ക – പേട്ട – പള്ളിമുക്ക് – പാറ്റൂർ – ജനറൽ ആശുപത്രി – ആശാൻ സ്ക്വയർ – വി ജെ റ്റി – വേൾഡ്‍വാർ – മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും, വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ കവടിയാർ – വെള്ളയമ്പലം – ആൽത്തറ – ശ്രീമൂലം ക്ലബ് – വഴുതക്കാട് – വിമൻസ്‍കോളേജ് ജങ്ഷൻ – മേട്ടുക്കട വരെയുള്ള റോഡിൻ്റെ വശങ്ങളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല
President Draupadi Murmu is in Kerala today for a four-day visit.