രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍: ഉച്ചയ്ക്ക് 12.20ന് ദര്‍ശനം

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍: ഉച്ചയ്ക്ക് 12.20ന് ദര്‍ശനം

തിരുവനന്തപുരം: നാലു ദിവസത്തെ കേരളാ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. തിരുവനന്തപുരത്തു നിന്നും വ്യോമസേന ഹെലികോപ്റ്ററില്‍ രാവിലെ 9. 05 ന് പത്തനംതിട്ട പ്രമാടത്ത് എത്തും. തുടര്‍ന്ന് റോഡു മാര്‍ഗം പമ്പയിലെത്തും. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ സന്നിധാനത്തേക്ക് തിരിക്കും.

11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. രാഷ്ട്രപതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഉപഹാരമായി കുമ്പിള്‍തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ രൂപം നല്‍കും. 12.20 ന് ദര്‍ശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും. തുടര്‍ന്ന് തിരുവനന്തപുരത്തേയ്ക്ക മടക്കം. വൈകീട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ശബരിമലയിലും പമ്പയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പൊലീസ് കഴിഞ്ഞദിവസം സുരക്ഷാപരിശോധന നടത്തിയിരുന്നു.

President Draupadi Murmu to visit Sabarimala today: darshan at 12.20 pm

Share Email
LATEST
Top