കാലിഫോർണിയ: ട്രാൻസ് കൂട്ടികൾക് ഏതു ശുചി മുറി വേണമെങ്കിലും ഉപയോഗിക്കാമെന്ന തീരുമാനത്തിൻ പ്രതിഷേധിച്ചബോർഡ് മീറ്റിംഗിൽ രക്ഷിതാവായ സ്ത്രീ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചു.ഈവിഷയം ചർച്ച ചെയ്യുന്നതിനിടെയായിരുന്നു ഈ പ്രതിഷേധം.ഡേവിസ് ജോയിൻ്റ് യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റിൻ്റെ ബോർഡ് മീറ്റിങ്ങിലാണ് ഈ അസാധാരണ പ്രതിഷേധം നടന്നത്.
മോംസ് ഫോര്‍ ലിബര്‍ട്ടി ആക്ടിവിസ്റ്റും രക്ഷിതാവുമായ ബെത്ത് ബോണാണ് വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചത്രക്ഷിതാക്കളുടെ അവകാശത്തിനായി പോരാടുന്ന സംഘടനയാണ് മോംസ് ഫോര്‍ ലിബര്‍ട്ടി. തന്റെ നിലപാട് വ്യക്തമാക്കിയശേഷമാണ് ഇവർ വസ്ത്രമുരിഞ്ഞ് . നിലവിലെ നയങ്ങൾ പെൺകുട്ടികൾക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ ഉണ്ടാക്കുന്നതാണെന്നു അവർ വാദിച്ചത്..
താൻ വസ്ത്രം മാറുമ്പോള്‍ നിങ്ങള്‍ക്ക് അതെങ്ങനെയാണ് അനുഭവപ്പെടുകയെന്ന് ഞാന്‍ കാണിച്ചുതരാം. എന്നു പറഞ്ഞുകൊണ്ടാണ് ഇവർ പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് വസ്ത്രമുരിഞ്ഞ് ബിക്കിനിയില്‍ നിന്നു. അവർ വസ്ത്രം മാറ്റാൻ തുടങ്ങിയതോടെ ബോർഡ് അംഗങ്ങൾ സ്തബ്ധരാരി.
പലതവണ മീറ്റിങ് നിർത്തിവെക്കുകയും ചെയ്തു. രക്ഷിതാവ് വസ്ത്രം അഴിക്കാൻ ൾ ഉണ്ടായ അസ്വസ്ഥത, പെൺകുട്ടികൾക്ക് ലോക്കർ റൂമുകളിൽ ഉണ്ടാകുന്ന അസ്വസ്ഥതയ്ക്ക് തുല്യമാണെന്ന് അവർ വാദിച്ചു.
Protest against decision to allow trans students to use any restroom: Parent strips down to protest at board meeting