പാക്ക് അധിനിവേശ കാശ്മീരിൽ പ്രക്ഷോഭം അവസാനിച്ചു:  സർക്കാരും സമരക്കാരും തമ്മിൽ ധാരണ ഒപ്പുവച്ചു 

പാക്ക് അധിനിവേശ കാശ്മീരിൽ പ്രക്ഷോഭം അവസാനിച്ചു:  സർക്കാരും സമരക്കാരും തമ്മിൽ ധാരണ ഒപ്പുവച്ചു 

ഇസ്ളാമാബാദ്: പാക്ക് അധിനിവേശ കാശ്മീരിൽ ദിവസങ്ങളായി തുടരുന്ന സംഘർഷത്തിൽ അയവ്. സർക്കാർ പ്രതിനിധികൾ  പ്രക്ഷോഭം  സമരക്കാരുമായി നടത്തിയ ചർച്ച വിജയിച്ച തോടെയാണ് സംഘർഷത്തിൽ അയവുണ്ടായത്.

സർക്കാർപ്രതിനിധി സംഘം എജെകെ ജോയിന്റ് ആക്ഷൻ കമ്മിറ്റിയുമായി അന്തിമ കരാറിൽ ഒപ്പുവച്ചതായി പാകിസ്ത‌ാൻ പാർലമെൻ്ററികാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി പറഞ്ഞു.

പ്രക്ഷോഭത്തെത്തുടർന്ന് വ്യഴാഴ്ച്‌ച മേഖലയിൽ മൊബൈൽ, ഇൻ്റർനെറ്റ്, ലാൻഡ്‌ലൈൻ സേവനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരുന്നു. സമരക്കാരും സുരക്ഷാസേനയും തമ്മിലുള്ള സംഘർഷത്തിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു.

പിഒകെയിലെ 12 നിയമസഭാസീറ്റുകളിൽ കാശ്മീരി അഭയാർഥികൾക്കുള്ള സംവരണം അവസാനിപ്പിക്കുക, ഗോതമ്പ് സബ്‌സിഡി നൽകുക, സൗജന്യ വിദ്യാഭ്യാസം, വൈദ്യുതിനികുതി കുറയ്ക്കുക തുടങ്ങിയ 38 പ്രധാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പിഒകെ ഭരണകൂടം പരാജയപ്പെട്ടെന്നാരോപിച്ച് സെപ്റ്റംബർ 29-നാണ് സമരം തുടങ്ങിയത്. സമരക്കാരുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിച്ചതായാണ് 

സർക്കാരും സമരക്കാരും തമ്മിലുള്ള ചർച്ചകൾ വിജയിച്ചതിനെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്വാഗതം ചെയ്തു. സമാധാനം പുനഃസ്ഥാപിച്ചതും സാധാരണനിലയിലേക്ക് മടങ്ങിയതും നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Protests in Pakistan-occupied Kashmir end: Agreement signed between government and protesters

‘ 

Share Email
Top