റഷ്യയുടെ ആണവായുധ സേനയുടെ സുസജ്ജതാ പരീക്ഷണം; മൂന്ന് ഘടകങ്ങളും ഉപയോഗിച്ച് അഭ്യാസം നടത്തി, മേൽനോട്ടം വഹിച്ച് പുടിൻ

റഷ്യയുടെ ആണവായുധ സേനയുടെ സുസജ്ജതാ പരീക്ഷണം; മൂന്ന് ഘടകങ്ങളും ഉപയോഗിച്ച് അഭ്യാസം നടത്തി, മേൽനോട്ടം വഹിച്ച് പുടിൻ

മോസ്‌കോ: റഷ്യയുടെ തന്ത്രപ്രധാനമായ ആണവായുധ സേന സുസജ്ജതാ പരീക്ഷണം നടത്തിയതായി ക്രെംലിൻ ബുധനാഴ്ച അറിയിച്ചു. രാജ്യത്തെ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ നേരിട്ടാണ് അഭ്യാസങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.

“ഇന്ന്, ഞങ്ങൾ ആസൂത്രിതമായ – ആസൂത്രിതമാണെന്ന് ഞാൻ ഊന്നിപ്പറയുന്നു – ഒരു ആണവായുധ സേനയുടെ കമാൻഡ് ആൻഡ് കൺട്രോൾ പരിശീലനം നടത്തുകയാണ്,” ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പുടിൻ പറഞ്ഞു.

ആണവ ത്രിശൂലത്തിന്‍റെ കര, കടൽ, വ്യോമ മേഖലകളിലെ മൂന്ന് ഘടകങ്ങളും പരിശീലനത്തിൽ പങ്കെടുത്തു എന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയുടെ വടക്കൻ മേഖലയിലെ പ്ലെസെറ്റ്‌സ്‌ക് കോസ്മോഡ്രോമിൽ നിന്ന് യാർസ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. ബാരന്റ്‌സ് കടലിൽ വെച്ച് ബ്രയാൻസ്ക് ആണവോർജ്ജ അന്തർവാഹിനിയിൽ നിന്ന് സിനേവ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടു. കൂടാതെ, Tu-95MS ദീർഘദൂര ബോംബറുകൾ ആകാശത്ത് നിന്ന് വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലുകളും പ്രയോഗിച്ചു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സൈനിക ടിവി ചാനലായ സ്‍വെസ്‌ദ പങ്കുവെച്ച വീഡിയോകളിൽ ഈ വിക്ഷേപണങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടുന്നു.

Share Email
Top