റിപ്പോ നിരക്കിൽ മാറ്റമില്ല; റിസർവ് ബാങ്കിന്റെ ധനനയം പ്രഖ്യാപിച്ചു

റിപ്പോ നിരക്കിൽ മാറ്റമില്ല; റിസർവ് ബാങ്കിന്റെ ധനനയം പ്രഖ്യാപിച്ചു

മുംബൈ: രാജ്യത്ത് പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്കിന്റെ പുതിയ ധനനയം പ്രഖ്യാപിച്ചു. ധനനയ അവലോകന യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ അറിയിച്ചതനുസരിച്ച്, നിലവിലെ റിപ്പോ നിരക്ക് 5.5 ശതമാനമായി തുടരും. തുടർച്ചയായ എട്ടാം തവണയാണ് റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ നിലനിർത്തുന്നത്. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതോടെ ഭവന വായ്പ ഉൾപ്പെടെയുള്ള മറ്റ് വായ്പകളുടെ പലിശ നിരക്കുകളിലും നിലവിലെ സ്ഥിതി തുടരും.

നിലവിലെ സാമ്പത്തിക വർഷം രാജ്യത്തിന്റെ ജിഡിപി വളർച്ച 6.8 ശതമാനം ആയിരിക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, അതേ സമയം സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും വേണ്ടിയാണ് റിപ്പോ നിരക്ക് നിലവിലെ സ്ഥിതിയിൽ നിലനിർത്താൻ തീരുമാനിച്ചതെന്നും ഗവർണർ വ്യക്തമാക്കി.

Share Email
LATEST
Top