തിരുവനന്തപുരം: ഓസ്‌കർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി നിയമിക്കും ഇതു സംബന്ധിച്ച നിയമന ഉത്തരവ്ഉടൻ പുറത്തിറങ്ങും. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് മുൻപ് തന്നെ അദ്ദേഹം ചുമതലയേൽക്കുമെന്നാണ് ലഭിക്കുന്ന വിവരം.—സംവിധായകൻ രഞ്ജിത്ത് വിവാദങ്ങളെത്തുടർന്ന് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞ ശേഷം, വൈസ് ചെയർമാനായിരുന്ന നടൻ പ്രേംകുമാറിനായിരുന്നു ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചുമതല. ഇന്ത്യൻ സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകിയ റസൂൽ പൂക്കുട്ടിയുടെ നിയമനം അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.