നന്ദിയുടെ പാശ്ചാത്യ ഉത്സവമായ താങ്ക്സ്ഗിവിംഗ് ഡേ ഒരുമയോടെ കൊണ്ടാടാൻ റിവർസ്റ്റോൺ ‘ഒരുമ’

നന്ദിയുടെ പാശ്ചാത്യ ഉത്സവമായ താങ്ക്സ്ഗിവിംഗ് ഡേ ഒരുമയോടെ കൊണ്ടാടാൻ റിവർസ്റ്റോൺ ‘ഒരുമ’

ജിൻസ് മാത്യു (റാന്നി), റിവർസ്റ്റോൺ

ഹൂസ്റ്റൺ: പാശ്ചാത്യ സാംസ്കാരിക, വിളവെടുപ്പ് ഉത്സവമായ താങ്ക്സ്ഗിവിംഗ് ഡേ, നവംബർ മാസത്തിൽ നടക്കുകയാണ്. ഈ ആഘോഷത്തിൻ്റെ ഭാഗമാകുവാൻ, റിവർസ്റ്റോൺ ‘ഒരുമ’ അതിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സ്പോൺസർമാരുമായി ചേർന്ന് ‘ബിസിനസ് മീറ്റ് ആൻഡ് താങ്ക്സ്ഗിവിംഗ് സംഗമം’ നടത്തുന്നു.

നവംബർ 15 ശനിയാഴ്ച വൈകുന്നേരം 6.30 ന് ഒരുമയുടെ സമ്പൂർണ്ണ ലീഡേഴ്സ് മീറ്റിംഗ് കൂടും. ഏഴ് മണിയോടെ ബിസിനസ് സ്പോൺസർമാർ അവരുടെ ബിസിനസ്സുകൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം ഒരുമയുടെ അംഗങ്ങൾക്കുള്ള സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യും. ടാക്സ്, ഹെൽത്ത് മേഖലകളിലെ വിദഗ്ദ്ധർ, കമ്മ്യൂണിറ്റിയിലെ പോലീസ് സേവനങ്ങളെക്കുറിച്ച് ഫോർട്ട് ബെൻഡ് കൗണ്ടി പോലീസ് ക്യാപ്റ്റൻ മനോജ് കുമാർ എന്നിവർ ക്ലാസുകൾ നയിക്കും. ഒരുമയുടെ അഭ്യുദയകാംക്ഷികളെ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു.

ഒരുമ പ്രസിഡൻ്റ് ജിൻസ് മാത്യൂവിൻ്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ സെക്രട്ടറി ജയിംസ് ചാക്കോ ആമുഖ പ്രസംഗം നടത്തി. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജോസ് തൈപ്പറമ്പിൽ, റിവർസ്റ്റോൺ H.O.A ബോർഡ് ഡയറക്ടർ ഡോ. സീനാ അഷറഫ്, ജോയിൻ്റ് ട്രഷറർ വിനോയി സിറിയക്ക്, ജോസഫ് തോമസ്, ഏബ്രഹാം കുര്യൻ, സെലിൻ ബാബു, റോബി ജേക്കബ്, ജിജി പോൾ എന്നിവർ സംസാരിച്ചു. ജോയിൻ്റ് സെക്രട്ടറി മേരി ജേക്കബ് നന്ദി പറഞ്ഞു.

Riverstone ‘Unite’ to Celebrate Thanksgiving Day, the Western Festival of Gratitude

Share Email
LATEST
Top