നിലപാട് മയപ്പെടുത്തി റഷ്യ: യുക്രയിന്‍-റഷ്യ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നയതന്ത്ര ചര്‍ച്ചകള്‍ അവാസാനഘട്ടത്തിലെന്ന്

നിലപാട് മയപ്പെടുത്തി റഷ്യ: യുക്രയിന്‍-റഷ്യ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നയതന്ത്ര ചര്‍ച്ചകള്‍ അവാസാനഘട്ടത്തിലെന്ന്

മോസ്‌കോ: രണ്ട് റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ റഷ്യ- യുക്രെയില്‍ സംഘര്‍ഷം പരിഹരിക്കുന്നതില്‍ കടുംപിടുത്തം ഒഴിവാക്കി റഷ്യ. അമേരിക്കയുടെ നേതൃത്വത്തിള്‍ ഇരു രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ സംഘര്‍ഷം പരിഹരിക്കുന്നതിനായുള്ള അന്തിമഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്രത്യേക ദൂതന്‍ കിരില്‍ ദിമിത്രിയേവ് വ്യക്തമാക്കി.

അമേരിക്കയുമായുള്ള റഷ്യയുടെ ചര്‍ച്ചകള്‍ തുടരുകയാണെന്നും ചര്‍ച്ചകള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ ദിമിത്രിയേവ് വ്യക്തമാക്കി.സംഘര്‍ഷ പരിഹാരത്തിനായി റഷ്യയും അമേരിക്കയും യുക്രെയ്നും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ സജീവമാണ്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള നടപടികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ അതിര്‍ത്തിരേഖകളെ അടിസ്ഥാനമാക്കിയുള്ള സമവായം ചര്‍ച്ചയില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്നതായും ദിമിത്രിയേവ് ചൂണ്ടിക്കാട്ടി.

റഷ്യന്‍ പ്രസിഡന്റ് പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതല്ലെന്നും മറ്റൊരു ദിവസത്തേയ്കക്ക് മാറ്റിവെച്ചതാണെന്നും ദിമിത്രിയേവ് വ്യക്തമാക്കി

Russia softens stance: US diplomatic talks to end Ukraine-Russia conflict at a critical juncture

Share Email
LATEST
More Articles
Top