കീവ്: യുക്രയിനില്‍ ആക്രമണം കടുപ്പിച്ച് റഷ്യന്‍ സൈന്യം. ഡോബ്രോപ്പിലിയ മേഖലയില്‍ റഷ്യന്‍ സൈന്യം കവചിത വാഹനങ്ങളിലെത്തി ആക്രമണം നടത്തി. കിഴക്കന്‍ യുക്രയിനിലാണ് റഷ്യയുടെ വ്യാപകമായ ആക്രമണം നടക്കുന്നത്. റഷ്യന്‍ ആക്രമണത്തെ തങ്ങള്‍ തടുത്തതായി യുക്രയിന്‍ അവകാശപ്പെട്ടു. റഷ്യയുടെ ഒമ്പത് കവചിത വാ ഹനങ്ങള്‍ നശിപ്പിച്ചതായി യുക്രെയ്ന്‍ സൈന്യം വ്യക്തമാക്കി.
ഡോബ്രോപ്പിലിയയുടെ കിഴക്കന്‍ മേഖല പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. റഷ്യന്‍ സൈനീക നീക്കത്തിനു പിന്നാലെ ഈ മേഖലയില്‍ യുക്രെയിന്‍ സൈന്യം പ്രതിരോധം കൂടുതല്‍ ശക്തമാക്കി. റഷ്യയുടെ ആക്രമണത്തിനെതിരേ യുക്രയിന്‍ ശക്തമായ തിരിച്ചടി നല്കുമെന്നു പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു.
Russian army intensifies offensive in Ukraine: Attack on armored vehicles in Dobropilia region