ശബരിമലസ്വര്‍ണപ്പാളി മോഷണ വിവാദം: സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

ശബരിമലസ്വര്‍ണപ്പാളി മോഷണ വിവാദം: സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണ വിവാദത്തില്‍ നിയമസഭയില്‍ ഇന്നും രൂക്ഷമായ ബഹളം. ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ദേവസ്വം മന്ത്രി രാജിവെച്ച് പുറത്തുപോകണമെന്ന മുദ്രാവാക്യം വിളിയോടെയായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്.

ഇന്നും നിയമസഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളവുമായി മുന്നില്‍ വരികയായിരുന്നു. മന്ത്രിയുടെ രാജിയില്‍ കുറഞ്ഞൊരു ആവശ്യവും അംഗീകരിക്കില്ലെന്നു പ്രതിപക്ഷനേതാവ് നിയമസഭയില്‍ വ്യക്തമാക്കി. ഇന്നലെ സ്വീകരിച്ച അതേ നിലപാടാണ് ഇന്നു രാവിലേയും നിയമസഭ തുടങ്ങിയപ്പോള്‍ പ്രതിപക്ഷം തുടര്‍ന്നത്.

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ദേവസ്വം ബോര്‍ഡ് ഓഫീസിലക്ക് യുവമോര്‍ച്ചയും ഹിന്ദു ഐക്യവേദിയും പ്രതിഷേധവുമായി രംഗത്തെത്തി.

Sabarimala gold amulet theft controversy: Opposition paralyzes the House

Share Email
Top