ശബരിമല സ്വർണ്ണപ്പാളി ഇന്നും നിയമസഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം, ബിജെപി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും

ശബരിമല സ്വർണ്ണപ്പാളി ഇന്നും നിയമസഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം, ബിജെപി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രശ്നം ആയുധമാക്കുന്നത്. ദേവസ്വം മന്ത്രിയുടേയും ദേവസ്വം പ്രസിണ്ടിൻറെയും രാജിയിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. സഭക്ക് പുറത്ത് മേഖലജാഥകൾ കൂടി കെപിസിസി പ്രഖ്യാപിച്ചുകഴിഞ്ഞു. സ്വർണ്ണക്കവർച്ച പരമാവധി പ്രചാരണമാക്കാനാണ് യുഡിഎഫ് നീക്കം.

അതേ സമയം, ഈ വർഷം ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയതിലും അടിമുടി ദുരൂഹതയെന്ന് കണ്ടെത്തൽ. നിലവിലുള്ള സ്വർണ കോട്ടിങ് ഇളക്കി വീണ്ടും ചെയ്യാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ലെന്ന തിരുവാഭരണം കമ്മീഷണറുടെ കണ്ടെത്തൽ എട്ട് ദിവസത്തിനകം തിരുത്തിയതായി കണ്ടെത്തി. സന്നിധാനത്ത് വെച്ച് പരമ്പരാഗത രീതിയിൽ സ്വർണം പൂശാം എന്ന ഉത്തരവ് ആണ് തിരുത്തിയത്. 2025 ജൂലൈ 30ന് എക്സിക്യൂട്ടീവ് ഓഫീസർക്ക് നൽകിയ ഇ മെയിൽ ആണ് ദുരൂഹമായി പിൻവലിച്ചത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ ചർച്ചയക്ക് പിന്നാലെ ആയിരുന്നു മലക്കം മറിച്ചിൽ ഉണ്ടായത്.

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ബിജെപി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് ഉണ്ട്. സ്വർണ്ണക്കവർച്ച നടന്നെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരുഹമാണെന്ന് ബിജെപി ആരോപിക്കുന്നു. ക്ലിഫ് ഹൗസ് മാർച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.

Share Email
Top