ശബരിമല സ്വര്‍ണമോഷണം: ഉണ്ണികൃഷ്ണന്‍പോറ്റി അറസ്റ്റില്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും

ശബരിമല സ്വര്‍ണമോഷണം: ഉണ്ണികൃഷ്ണന്‍പോറ്റി അറസ്റ്റില്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണമോഷണ കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി അറസ്റ്റിലായി. സ്വര്‍ണപ്പാളിമോഷണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം രാത്രി 11.30 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം പുളിമാത്തെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ എസ്പി പി. ബിജോയിയുടെ നേതൃത്വത്തില്‍ ഇന്നലെ 10 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇന്നു റാന്നി കോടതിയില്‍ ഹാജരാക്കും.

കോടതിയില്‍നിന്ന് അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്കും. ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങളും രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി ,ശ്രീകോവിലിന്റെ കട്ടിളയിലെ സ്വര്‍ണം കവര്‍ന്നത് എന്നീ കേസുകളാണ് പോറ്റിക്കെതിരേ ചുമത്തിയിട്ടുള്ളത്.

Sabarimala gold theft: Unnikrishnan Potty arrested: Will be produced in court today

Share Email
More Articles
Top