ശബരിമല സ്വര്‍ണമോഷണം: ഉണ്ണികൃഷ്ണന്‍പോറ്റിയെ കസ്റ്റഡിയില്‍ വിട്ടു; തന്നെ കുടുക്കിയവര്‍ നിയമത്തിനു മുന്നില്‍വരുമെന്നു പോറ്റിയുടെ ആദ്യപ്രതികരണം

ശബരിമല സ്വര്‍ണമോഷണം: ഉണ്ണികൃഷ്ണന്‍പോറ്റിയെ കസ്റ്റഡിയില്‍ വിട്ടു; തന്നെ കുടുക്കിയവര്‍ നിയമത്തിനു മുന്നില്‍വരുമെന്നു പോറ്റിയുടെ ആദ്യപ്രതികരണം

തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം പുറത്ത്. റാന്നി കോടതിയില്‍ ഹാജരാക്കിയശേഷം പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടപ്പോഴാണ് പോറ്റി മാധ്യമങ്ങളോട് പ്രതികരണം നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയുള്ള റിപ്പോര്‍ട്ടും പുറത്തുവന്നു. .രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണ മോഷണത്തില്‍ സ്മാര്‍ട്ട് ക്രിയേഷന് പങ്കെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.സ്മാര്‍ട്ട് ക്രിയേഷന്റെ സഹായത്തോടെയാണ് സ്വര്‍ണം വേര്‍തിരിച്ചതെന്നും എസ്‌ഐടി അറസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തന്നെ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാണെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചു ഉണ്ണികൃഷ്ണന്‍ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരുവിലടക്കം അന്വേഷണ സംഘം കൊണ്ടുപോകും.

കോടതിയില്‍ നിന്നും പത്തനംതിട്ട എആര്‍ ക്യാമ്പിലേക്കാണ് പോറ്റിയെ കൊണ്ടുപോയത്.അവിടെ നിന്നും തിരുവനന്തുരത്തേക്ക് കൊണ്ടുപോവുക.ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒക്ടോബര്‍ 30വരെയാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.

Sabarimala gold theft: Unnikrishnan Potty remanded in custody: Potty’s first reaction is that those who framed him will face the law

Share Email
LATEST
More Articles
Top