ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയം: നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയം: നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ഇന്ന് സഭാ നടപടി ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. ബാനറുമായാണ് പ്രതിപക്ഷം സഭയ്ക്കുള്ളില്‍ ചോദ്യോത്തരവേളയില്‍ തന്നെ പ്രതിഷേധം ആരംഭിച്ചത്.

അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്നെഴുതിയ ബാനറുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ശബരിമലയിലെ സ്വര്‍ണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ശബരിമല പ്രശ്‌നം സഭയില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി.

പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനര്‍ കെട്ടിയ പ്രതിപക്ഷം സഭയില്‍ ശരണം വിളിച്ചു കൊണ്ട് പ്രതിഷേധം ശക്തമാക്കി. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റു ബഹളം വെച്ചു. പ്രതിഷേധം കനത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി. സഭ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. കക്ഷിനേതാക്കളുമായി കൂടിയാലോചന നടത്തിയശേഷം സ്പീക്കര്‍ വീണ്ടും സഭ ചേരുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും.

Sabarimala Golden Temple issue: Opposition stalls assembly

Share Email
Top