ന്യൂഡല്‍ഹി: സാമൂഹ്യാ ആരോഗ്യ പ്രവര്‍ത്തനത്തിനായുള്ള സൊസൈറ്റിയായ സൊസൈറ്റി ഫോര്‍ ആക്ഷന്‍ കമ്യൂണിറ്റി ഹെല്‍ത്തിന് (സച്ച്) 2025-ലെ ഫോര്‍ച്യൂണ്‍ ലീഡര്‍ഷിപ്പ് അവാര്‍ഡില്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് വെല്‍ ബീയിംഗ് ഇംപാക്ട് പുരസ്‌കാരം ലഭിച്ചു.
ഡല്‍ഹി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആയുഷ് മന്ത്രാലയത്തിലെ മുന്‍ അംഗം ഡോ. ദിനേഷ് ഉപാധ്യായയും, കേന്ദ്ര ആദായ നികുതി കമ്മീഷ്ണര്‍ എം. എസ്. നേത്രപാല്‍ ഐആര്‍എസും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു.
ന്യുറോ-ഡെവലപ്മെന്റല്‍ ഡിസോര്‍ഡറുകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കും വ്യക്തികള്‍ക്കും സമഗ്രവും സഹാനുഭൂതിയോടെയുള്ള സംയുക്ത പരിചരണമൊരുക്കുന്ന സച്ചിന്റെ പ്രധാന പദ്ധതിയായ സാന്‍സ്വിതയ്ക്ക് നല്‍കിയ അംഗീകാരമാണ് ഈ പുരസ്‌കാരം.
സമഗ്ര ചികിത്സാ മാതൃകകള്‍, സാമൂഹിക ഉള്‍ക്കൊള്ളല്‍, കുടുംബപിന്തുണ എന്നിവയെ ഏകീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സാന്‍സ്വിത. കേരളത്തില്‍ വൈക്കം തലയാഴത്ത് സാന്‍സ്വിതയുടെ യൂണിറ്റ് പ്രവര്‍ത്തിക്കുണ്ട്
Sach wins Healthcare and Wellbeing Impact Award at Fortune Leadership Awards











