ശ്രദ്ധക്ക്, എസ്ബിഐ കാര്‍ഡ് സേവന നിരക്കുകളിലും ഫീസ് ഘടനയിലും മാറ്റങ്ങള്‍ പ്രഖ്യാപിച്ചു

ശ്രദ്ധക്ക്, എസ്ബിഐ കാര്‍ഡ് സേവന നിരക്കുകളിലും ഫീസ് ഘടനയിലും മാറ്റങ്ങള്‍ പ്രഖ്യാപിച്ചു

എസ്ബിഐ കാര്‍ഡ് സേവന നിരക്കുകളിലും ഫീസ് ഘടനയിലും മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. പുതുക്കിയ ചാര്‍ജുകള്‍ 2025 നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള തുകകള്‍, മൊബൈല്‍ വാലറ്റുകളിലേക്കുള്ള പണം ലോഡിങ്, കാര്‍ഡ് മാറ്റി നല്‍കുന്നതിനുള്ള ഫീസ് തുടങ്ങിയവയിലാണ് പ്രധാനമായും മാറ്റങ്ങള്‍ വന്നിട്ടുള്ളത്.

വിദ്യാഭ്യാസ ഫീസുകള്‍ക്കുള്ള ചാര്‍ജ്: സ്‌കൂള്‍, കോളജ്, യൂണിവേഴ്‌സിറ്റി ഫീസുകള്‍ ഇനി തേര്‍ഡ്-പാര്‍ട്ടി ആപ്പുകള്‍ വഴി അടയ്ക്കുമ്പോള്‍ ട്രാന്‍സാക്ഷന്‍ തുകയുടെ 1% അധിക ചാര്‍ജ് ഈടാക്കും. എന്നാല്‍, സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയോ, അവിടുത്തെ പിഒഎസ് മെഷീനുകള്‍ വഴിയോ നേരിട്ട് പേയ്മെന്റ് നടത്തിയാല്‍ ഈ ചാര്‍ജ് ബാധകമാവുകയില്ല എന്ന് എസ്ബിഐ കാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

വാലറ്റ് ലോഡിങ് ചാര്‍ജുകള്‍: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ വാലറ്റുകളിലേക്ക് പണം ചേര്‍ക്കുന്നതിന് പുതിയ ഫീസ് നിലവില്‍ വന്നു. 1,000 രൂപയില്‍ കൂടുതലുള്ള ഓരോ വാലറ്റ് ലോഡിങ്ങിനും 1% ഫീസ് ഈടാക്കും.
ക്രെഡിറ്റ് കാര്‍ഡ് വഴി പണം കൈവശം എടുക്കുന്നതിനുള്ള ഫീസ് ഇടപാട് തുകയുടെ 2.5% ആയിരിക്കും, ഇത് കുറഞ്ഞത് 500 രൂപയാണ്. കാര്‍ഡ് മാറ്റി നല്‍കുന്നതിനുള്ള ഫീസ് 100 രൂപ മുതല്‍ 250 രൂപ വരെയാണ്. പ്രീമിയം ‘ഓറം’ കാര്‍ഡുകള്‍ക്ക് ഇത് 1,500 രൂപയാകും. വിദേശത്ത് എമര്‍ജന്‍സി കാര്‍ഡ് മാറ്റി നല്‍കാന്‍ വിസ കാര്‍ഡുകള്‍ക്ക് 175 രൂപയും മാസ്റ്റര്‍കാര്‍ഡിന് 148 രൂപയും ഈടാക്കും. ചെക്ക് പേയ്മെന്റ് ഫീസ് 200 രൂപയും, ക്യാഷ് പേയ്മെന്റ് ഫീസ് 250 രൂപയുമാണ്. കൂടാതെ, പേയ്മെന്റ് മടങ്ങിയാല്‍ പേയ്മെന്റ് തുകയുടെ 2% (കുറഞ്ഞത് 500 രൂപ) പിഴ ഈടാക്കും.

Share Email
LATEST
More Articles
Top