ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടി:ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കി

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടി:ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കി

കൊച്ചി: ആനക്കൊമ്പ് സൂക്ഷിച്ച് കേസില്‍ നടന്‍ മോഹന്‍ലാലിനും സംസ്ഥാന സര്‍ക്കാരിനും തിരിച്ചടി. ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ അനുമതി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.
ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി സര്‍്ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നും പ്രഖ്യാപിച്ചു. ഉടമസ്ഥാവകാശം നല്‍കിക്കൊണ്ട് വിജ്ഞാപനം ചെയ്യാതെ ഉത്തരവ് മാത്രം പുറത്തിറക്കിയാല്‍ അതിന് നിയമ സാധുത ഉണ്ടാകില്ല. ആവശ്യമെങ്കില്‍ സര്‍ക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Setback for Mohanlal and the government in the ivory case: Court quashes government order granting permission to Mohanlal to keep ivory
Share Email
Top