ലൈംഗീക കുറ്റവാളിയുമായുള്ള ബന്ധം: ആന്‍ഡ്രൂ രാജകുമാരന്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പടിക്കു പുറത്താകുന്നു; രാജകുമാരന്‍ പദവിയും നഷ്ടമാകും

ലൈംഗീക കുറ്റവാളിയുമായുള്ള ബന്ധം: ആന്‍ഡ്രൂ രാജകുമാരന്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പടിക്കു പുറത്താകുന്നു; രാജകുമാരന്‍ പദവിയും നഷ്ടമാകും

ലണ്ടന്‍: അമേരിക്കന്‍ ലൈംഗീക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള ബന്ധത്തില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രു രാജകുമാരനെ കൊട്ടാരത്തില്‍ നിന്നും പടിയിറക്കുന്നു. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

പുറത്താക്കല്‍ നടപടികള്‍ ആരംഭിച്ചതായി ചാള്‍സ് രാജാവ് കൊട്ടാരത്തിന്റെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള ബന്ധത്തില്‍ ആന്‍ഡ്രു രാജാവിനെതിരിനേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

രാജകുടുംബത്തിന് ഏറെ നാണക്കേട് ഉണ്ടാക്കിയ സംഭവമാണ് ആന്‍ഡ്രു രാജകുമാരനില്‍ നിന്ന ഉണ്ടായതെന്നാണ് കൊട്ടാരത്തിന്റെ നിലപാട്. ഇനിയും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ രാജകുടുംബത്തിന് കൂടുതല്‍ പേരുദോഷമുണ്ടാകുമെന്നതാണ് കൊട്ടാരത്തിന്റെ അഭിപ്രായം. ഈ പശ്ചാത്തലത്തില്‍ രാജകുമാരന്‍ പദവിയും ആന്‍ഡ്രുവില്‍ നിന്നും എടുത്തുമാറ്റും. ആന്‍ഡ്രു വിന്‍ഡ്സര്‍ എന്നാകും ഇനി രാജകുമാരന്‍ അറിയപ്പെടുക.

ആന്‍ഡ്രൂ 2003 മുതല്‍ കഴിയുന്ന റോയല്‍ ലോഡ്ജെന്ന കെട്ടിടത്തില്‍നിന്നും ഒഴിയണമെന്നും അവിടെ കഴിയുന്നതിന് നല്‍കിയിരുന്ന പാട്ടക്കരാര്‍ കൊട്ടാരത്തില്‍ തിരികെ ഏല്‍പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 2003ല്‍ 10 ലക്ഷം പൗണ്ട് നല്‍കി 75 വര്‍ഷത്തേക്ക് റോയല്‍ ലോഡ്ജ് ആന്‍ഡ്രൂ പാട്ടത്തിനെടുത്തിരുന്നു. 2078 വരെ ഈ കരാറിന് കാലാവധിയുണ്ട്. കരാര്‍ തിരികെ നല്‍കണമെന്ന് കൊട്ടാരം ആവശ്യപ്പെട്ടു.ആന്‍ഡ്രൂവിന്റെ മുന്‍ഭാര്യ സാറാ ഫെര്‍ഗൂസന് പ്രഭ്വി പദവി നഷ്ടമാകും.

Sex offender scandal: Prince Andrew steps out of Buckingham Palace; could lose his princely title

Share Email
LATEST
More Articles
Top