പേരാമ്പ്രയില്‍ ആക്രമണം നടത്തിയത് രണ്ടുവര്‍ഷംമുമ്പ് സര്‍വീസില്‍ നിന്നു പിരിച്ചു വിട്ട പൊലീസുകാരനെന്ന ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍

പേരാമ്പ്രയില്‍ ആക്രമണം നടത്തിയത് രണ്ടുവര്‍ഷംമുമ്പ് സര്‍വീസില്‍ നിന്നു പിരിച്ചു വിട്ട പൊലീസുകാരനെന്ന ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍

കോഴിക്കോട്: പേരാമ്പ്രയില്‍ തന്റെ തലയക്ക് അടിച്ച പോലീസുകാരന് രണ്ടു വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട ആണാണെന്ന ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍ എംപി. പേരാമ്പ്രയിലെ പൊലീസ് അക്രമം ആസൂത്രിതമായിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഗുണ്ടയായ അഭിലാഷ് ഡേവിഡ് ആണെന്നും ഇയാളെ രണ്ടു വര്‍ഷത്തിനു മുന്‍പ് സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടയാളാണെന്നും ഷാഫി ആരോപിച്ചു.

തിരുവനന്തപുരത്ത് മൂന്നു പൊലീസുകാരെ പിരിച്ചുവിട്ടതില്‍ അഭിലാഷ് ഡേവിഡും ഉണ്ടായിരുന്നെന്ന മാധ്യമ വാര്‍ത്തകളും ഷാഫി പത്രസമ്മേളത്തില്‍ കാണിച്ചു ഇയാള്‍ ഇപ്പോള്‍ വടകര കണ്‍ട്രോള്‍ റൂമില്‍ സിഐ ആയിട്ടാണ് അഭിലാഷ് ഡേവിഡ് ജോലി ചെയ്യുന്നതെന്നും ഷാഫി ആരോപിച്ചു. പിരിച്ചുവിട്ട ആള്‍ എങ്ങനെയാണ് ഇപ്പോള്‍ സര്‍വീസിലെത്തിയതെന്നു അധികൃതര്‍ വ്യക്തമാക്കണം.

സിപിഎമ്മിന്റെ ഗൂണ്ടാപ്പണിക്കു വേണ്ടിയാണ് ഇത്തരത്തില്‍ പിരിച്ചു വിട്ട പൊലീസുകാരെ ആരും അറിയാതെ തിരികെ സേനയില്‍ പ്രവേശിപ്പിക്കുന്നത്. സര്‍വീസില്‍ നിന്നു പിരിച്ചു വിട്ട പൊലീസുമാരുടെ പട്ടിക ആവശ്യപ്പെട്ടുള്ള വിവരാവകാശത്തിന് അത്തരം വിവരങ്ങളില്ല എന്ന മറുപടിയാണ് പൊലീസ് ആസ്ഥാനത്തു നിന്നു ലഭിച്ചതെന്നും ഷാഫി ആരോപിച്ചു.

ശ്രീകാര്യം പൊലീസ് സറ്റേഷനിലെ മുന്‍ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ് മണല്‍മാഫിയ ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായിരുന്നു. ഇതിന് പുറമെയാണ് ഇയാള്‍ പീഡന കേസ് അന്വേഷണത്തിലും വീഴ്ച വരുത്തിയത്. ഇതേത്തുടര്‍ന്നാണ് 2023 ജനുവരിയില്‍ അഭിലാഷ് ഡേവിഡിനെ പിരിച്ചു വിട്ടതെന്നാണ് മാധ്യമവാര്‍ത്തകളെന്നും ഷാഫി പറഞ്ഞു.

Shafi Parambil makes serious allegations that the attack in Perambra was carried out by a policeman who was dismissed from service two years ago.

Share Email
Top