തീയറ്ററിൽ വെടിവെയ്പും തീയിടലും: കാനഡയിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവെച്ചു

തീയറ്ററിൽ വെടിവെയ്പും തീയിടലും: കാനഡയിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവെച്ചു

ഒട്ടാവ :തീയറ്ററിനകത്തും പുറത്തും പ്രേക്ഷകരുടെ ആവേശം അതിരുവിട്ടതോടെ കാനഡയിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു. കാന്താര ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമകളുടെ പ്രദർശനമാണ് നിർത്തിയത്..ഫിലിം സിഎ സിനിമാസ് ഇന്ത്യൻ സിനിമകളുടെ പ്രദർശനം റദ്ദാക്കി.  ഒരാഴ്ചയ്ക്കിടെ തിയേറ്ററിൽ ഒരു തീവെയ്പ് ശ്രമവും ഒരു വെടിവെപ്പും ഉണ്ടായി.. ജീവനക്കാരുടെയും പ്രേക്ഷകരുടെയും സുരക്ഷ ഉറപ്പാക്കാനാണ് പ്രദർശനം നിർത്തിവച്ചത്. 

കാന്താര എ ലെജൻഡ് ചാപ്റ്റർ 1, പവൻ കല്യാണിന്റെ ഒജി എന്നിവയുടെ പ്രദർശനങ്ങൾ തിയേറ്ററിൽ നിന്ന് ഒഴിവാക്കിയതായി  ഓക്ക്‌വില്ലിലെ ഫിലിം സിഎ സിനിമാസ് അറിയിച്ചു. കഴിഞമാസം  25ന് പുലർച്ചെ 5.20 ഓടെയാണ്  ഫിലിം സിഎ സിനിമാസ് തിയേറ്ററിന് പുറത്ത് എത്തിയ രണ്ട് പേർ  തീയിട്ടതെന്ന് ഹാൽട്ടൺ പോലീസ് പറഞ്ഞു.

തീ നിയന്ത്രണവിധേയമായെങ്കിലും തിയേറ്ററിന്  നാശനഷ്ടങ്ങൾ സംഭവിച്ചു..  തിയേറ്ററിന് പുറത്ത് ചുവന്ന നിറത്തിലുള്ള ദ്രാവകം ഒഴിച്ച് തീയിടുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ കുടുങ്ങിയിരുന്നു.

ഇന്നലെയാണ് ഇതേ തിയേറ്ററിന് പുറത്ത് മറ്റൊരു ആക്രമണമുണ്ടായത്. പുലർച്ചെ  കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലൂടെ ഒരാൾ ഒന്നിലധികം തവണ വെടിയുതിർത്തു. കറുത്ത വസ്ത്രവും കറുത്ത മുഖംമൂടിയും ധരിച്ചിരുന്ന ആളാണ് ആക്രമണം നടത്തിയതെന്ന് പോലീസ്  പറഞ്ഞു. ആക്രമണങ്ങൾക്ക് പ്രദേശത്തെ ഖാലിസ്ഥാൻ വാദികളുമായി ബന്ധമുണ്ടോ എന്ന് ഹാൽട്ടൺ പോലീസ്  പ്രതികരണം നടത്തിയിട്ടില്ല. 

ആക്രമണങ്ങൾ ദക്ഷിണേഷ്യൻ സിനിമകളുടെ പ്രദർശനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഫിലിം സി.എ സിനിമാസ് സിഇഒ ജെഫ് നോൾ പറഞ്ഞു. ദക്ഷിണേഷ്യൻ സിനിമകളുടെ പ്രദർശനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. . ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങാൻ  ആഗ്രഹിക്കുന്നില്ല, പക്ഷേ  സമൂഹത്തെ സംരക്ഷിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കേണ്ട ഘട്ടത്തിലേക്ക് സ്ഥിതിഗതികൾ എത്തിയിരിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

Shooting and arson in theater: Indian film screenings suspended in Canada

Share Email
Top