ടെക്സസ്: ഹ്യൂസ്റ്റൺ നഗരത്തിന് സമീപമുള്ള ആംഗിൾട്ടനിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. മറ്റ് രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
13 വയസ്സുള്ള ഒരു കുട്ടിയും 3 വയസ്സുള്ള മറ്റൊരു കുട്ടിയുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്ന് ബ്രസോറിയ കൗണ്ടി ഷെരീഫ് ഓഫീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
8 വയസ്സും 9 വയസ്സുമുള്ള മറ്റ് രണ്ട് കുട്ടികളെ മെഡിക്കൽ ഹെലികോപ്റ്റർ വഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ സ്ത്രീക്ക് കുട്ടികളുമായി എന്താണ് ബന്ധമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.













