ഹൂസ്റ്റണിൽ മൂന്നിടങ്ങളിൽ വെടിവയ്പ്; 4 പേർ കൊല്ലപ്പെട്ടു, അക്രമിയും മരിച്ചു

ഹൂസ്റ്റണിൽ മൂന്നിടങ്ങളിൽ വെടിവയ്പ്; 4 പേർ കൊല്ലപ്പെട്ടു, അക്രമിയും മരിച്ചു

ഹൂസ്റ്റൺ : ഹൂസ്റ്റൺ നഗരത്തിനും ഷുഗർ ലാൻഡിനും ഇടയിൽ മൂന്നു സ്ഥലങ്ങളിലായി അക്രമി നടത്തിയ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. പ്രതി പിന്നീട് ആത്മഹത്യ ചെയ്തതായും സ്ഥിരീകരിച്ചു.

വെടിവെപ്പുകളുടെ തുടക്കം ഷുഗർ ലാൻഡിലെ റോഡ് റേജിൽ നിന്നായിരുന്നു. ഡയറി ആഷ്‌ഫോർഡിലുണ്ടായ വെടിവെപ്പിൽ സ്ത്രീക്ക് വെടിയേറ്റു, പിന്നീട് ആശുപത്രിയിൽ മരിച്ചു.

ഒരു മണിക്കൂറിൽ, ഹൂസ്റ്റണിലെ ഫോൺഡ്രൻ റോഡിൽ രണ്ടാമത്തെ വെടിവെപ്പുണ്ടായി. മെക്കാനിക്കുമായുള്ള തർക്കം വെടിവെപ്പിലേക്ക് എത്തുകയായിരുന്നു. സംഭവത്തിനു സാക്ഷിയായി നിന്നിരുന്ന ഒരാളും കൊല്ലപ്പെട്ടു.

മൂന്നാമത്തെ സംഭവം ക്രീക്ബെൻഡ് റോഡിലായിരുന്നു, അവിടെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിലാണ് പൊലീസ് കണ്ടെത്തിയത്.

പ്രതിയെത്തിയ വാഹനമായ ഫോർഡ് എസ്കേപ്പ് എല്ലാ വെടിവെപ്പ് സ്ഥലങ്ങളിലും കണ്ടെത്തിയതായും, കേസുകൾ തമ്മിൽ ബന്ധമുണ്ടാകാമെന്ന് പൊലീസും പറഞ്ഞു. ഈ ഘട്ടത്തിൽ പൊതുജനങ്ങൾക്ക് ഇനി ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

Shootings at three locations in Houston; 4 people killed, gunman also dead

Share Email
Top