ഷട്ട് ഡൗണ്‍ : ട്രംപ് ഭരണകൂടം 4,000 ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം

ഷട്ട് ഡൗണ്‍ : ട്രംപ് ഭരണകൂടം 4,000 ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ ഷട്ട് ഡൗണ്‍ പരിഹരിക്കാനാവാതെ 10-ാം ദിനം പിന്നിടുന്നതിനിടെ ഭരണകൂടം 4,000 ത്തിലധികം ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നടപടികള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിന്റെ കോടതി രേഖയിലൂടെയാണ് വെളിപ്പെട്ടത്. സെക്യൂരിറ്റി, വിദ്യാഭ്യാസം, ഊര്‍ജം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.

ഫെഡറല്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സംഘടനകളും തൊഴിലാളി യൂണിയനുകളും ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ്, പിരിച്ചുവിടലിനെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചു .ട്രഷറി ഡിപ്പാര്‍ട്‌മെന്റിലും ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസിലും മാത്രമായി 2,500ല്‍ പരം ജീവനക്കാര്‍ക്ക് നോട്ടീസ് നല്കി. കൂടാതെവാണിജ്യം, പരിസ്ഥിതി സംരക്ഷണം, , ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്പ്‌മെന്റ് തുടങ്ങിയ വകുപ്പുകളിലും ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസുകള്‍ കൈമാറിയിട്ടുണ്ട്.

രാജ്യത്തെ സുരക്ഷ, ആരോഗ്യം, ദുരന്തസേവനം തുടങ്ങിയ മേഖലകളില്‍ സേവനം നല്‍കുന്ന ജീവനക്കാരെ മനഃപൂര്‍വമായി ദുരിതത്തിലാക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്യുന്നതെന്നു സെനറ്റര്‍ ചക്ക് ഷൂമര്‍ പറഞ്ഞു. ട്രഷറി വകുപ്പ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വകുപ്പുമാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ പിരിച്ചുവിടല്‍ വലിയ സാമ്പത്തിക ആഘാതമാകും. ജീവനക്കാരുടെ യൂണിയനുകള്‍ നിയമനടപടികള്‍ തുടരാനാണ് സന്നദ്ധമായിരിക്കുന്നതെന്നും, സര്‍ക്കാര്‍ തങ്ങളുടെ നിലപാട് പുനപരിശോധിക്കണമെന്നും ആവശ്യമുയരുന്നു. ഈ സംഭവവികാസം അമേരിക്കന്‍ ഭരണ സംവിധാനത്തിന്റെ സ്ഥിരതയേയും ജനങ്ങളുടെ വിശ്വാസത്തെയും വെല്ലു വിളിക്കുന്നതാകുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Shutdown: Trump administration lays off more than 4,000 federal employese

Share Email
LATEST
Top