ഷട്ട് ഡൗണ്‍: യുഎസിലെ വിമാന സര്‍വീസുകള്‍ താളം തെറ്റി: ഞായറാഴ്ച്ച വൈകിയത് 5,800 വിമാനങ്ങള്‍

ഷട്ട് ഡൗണ്‍: യുഎസിലെ വിമാന സര്‍വീസുകള്‍ താളം തെറ്റി: ഞായറാഴ്ച്ച വൈകിയത് 5,800 വിമാനങ്ങള്‍

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ ഷട്ട് ഡൗണ്‍ തുടരുന്നതിനിടെ ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ താളം തെറ്റി വൈകുന്നു. ഞായറാഴ്ച്ച മാത്രം 5,800 ലധികം വിമാനര്‍വീസുകള്‍ വൈകിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഷട്ട് ഡൗണ്‍ ആരംഭിച്ച് മൂന്നാ ആഴ്ച്ച അവസാനിക്കാറായപ്പോള്‍ പല മേഖലകളിലും പ്ര തിസന്ധികള്‍ രൂക്ഷമായിക്കൊണ്ടിരിക്കയാണ്. ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് ഞായറാഴ്ച്ച ഡാളസ്, ചിക്കാഗോ, അറ്റ്‌ലാന്റ, നെവാര്‍ക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ വൈകിയത്.
അമേരിക്കന്‍ എയര്‍ലൈന്‍സ്, സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് എന്നിവയുടെ 20 ശതമാനത്തിലധികം വിമാനങ്ങളുടെ സര്‍വീസ് താളം തെറ്റി.

ഇതിനിടെ ഷട്ട് ഡൗണിനെ തുടര്‍ന്നുണ്ടായ ഈ പ്രശ്‌നം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ ഡമോക്രാറ്റിക് പാര്‍ട്ടികള്‍ വിഷയത്തില്‍ പരസ്പരം കുറ്റപ്പെടുത്തുമ്പോള്‍ വിമാനസര്‍വീസ് കമ്പനികള്‍ ഉള്‍പ്പെടെ പ്രതിസന്ധി വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നു.

Shutdown: US air services disrupted: 5,800 flights delayed on Sunday

Share Email
LATEST
Top