രണ്ടിടത്ത് വെടിവയ്പ്പ്; സ്കൂൾ ഫുട്ബോൾ മത്സരത്തിനിടെ നടന്ന ആക്രമണങ്ങളിൽ 6 പേർ കൊല്ലപ്പെട്ടു

രണ്ടിടത്ത് വെടിവയ്പ്പ്; സ്കൂൾ ഫുട്ബോൾ മത്സരത്തിനിടെ നടന്ന ആക്രമണങ്ങളിൽ 6 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൻ: മിസിസിപ്പിയിലെ ലെലാൻഡിലും ഹൈഡൽബർഗിലുമായി നടന്ന രണ്ട് വെടിവയ്പ്പുകളിൽ ആറ് പേർ കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ലെലാൻഡിൽ ഹൈസ്കൂൾ ഫുട്ബോൾ ടീമിന്റെ മത്സരത്തിനിടെയാണ് വെടിവയ്പ്പ് നടന്നതെന്ന് എ.പി. റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ നാല് പേരെ ഗ്രീൻവില്ലയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. ലെലാൻഡ് ഹൈസ്കൂൾ കാമ്പസിലാണ് വെടിവയ്പ്പ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ, ഹൈഡൽബർഗിൽ ഉണ്ടായ മറ്റൊരു വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സ്കൂൾ കാമ്പസിൽ വെച്ച് ഇവർ കൊല്ലപ്പെട്ടതെന്ന് പൊലീസ് മേധാവി കോർണൽ വൈറ്റ് പറഞ്ഞു. മരിച്ചത് വിദ്യാർത്ഥികളാണോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഹൈഡൽബർഗ് ഹൈസ്കൂളിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് 18 വയസ്സുള്ള ടൈലർ ജറോഡ് ഗുഡ്ലോ എന്നയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Six people were killed and 12 injured in two separate shootings in Leland and Heidelberg, Mississippi

Share Email
LATEST
More Articles
Top