പാരിസ്: ഫ്രാൻസിലെ ദക്ഷിണാഫ്രിക്കൻ അംബാസിഡറെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം കാണാതായ ദക്ഷിണാഫ്രിക്കൻ അംബാസിഡർ എൻകോസിനാത്തി ഇമ്മാനുവൽ മതത്വേയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പാരിസിലെ ഒരു ഹോട്ടൽ കെട്ടിടത്തിന് താഴെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഫ്രഞ്ച് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
പാരീസിലെ ഹയാത്ത് ഹോട്ടലിലെ 22-ആം നിലയിൽ നിന്ന് വീണാണ് ഇമ്മാനുവൽ മതത്വേ മരിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 2014 മുതൽ 2023 വരെ ദക്ഷിണാഫ്രിക്കയിൽ മന്ത്രിയായിരുന്നു. ഇദ്ദേഹത്തെ കാണാതാകുന്നതിനു മുമ്പ് ഭാര്യയ്ക്ക് അയച്ച ഫോൺ സന്ദേശത്തെ .തുടർന്നാണ് അന്വേഷണം നടത്തിയതും മൃതദേഹങ്ങൾ കണ്ടതും.
South African ambassador to France found dead