തെരുവുനായ പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി: തെരുവുനായ ആക്രമണ സംഭവങ്ങള്‍ വിദേശരാജ്യങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യയുടെ പ്രതിശ്ചായ കളങ്കപ്പെടുന്നുവെന്ന്

തെരുവുനായ പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി: തെരുവുനായ ആക്രമണ സംഭവങ്ങള്‍ വിദേശരാജ്യങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യയുടെ പ്രതിശ്ചായ കളങ്കപ്പെടുന്നുവെന്ന്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഉള്‍പ്പെടെയുള്ള തെരുവുനായ ആക്രമണങ്ങള്‍ രാജ്യത്തിന്റെ പ്രതിശ്ചായ വിദേശ രാജ്യങ്ങള്‍ക്കു മുമ്പില്‍ കളങ്കപ്പെടുന്ന സ്ഥിതിയാണെന്നു സുപ്രീംകോടതി. തെരുവുനായ പ്രശ്‌നം സംബന്ധിച്ചുള്ള കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. തെരുവുനായകളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. എബിസി നിയമം നടപ്പാക്കിയത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോള്‍, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാനങ്ങള്‍ ഈ നിയമം പാലിക്കാത്തതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.തെരുവുനായ ആക്രമണ സംഭവങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നുണ്ട്. വിദേശ രാജ്യങ്ങളുടെ മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ താഴ്ന്നതായി കാണിക്കുന്നുജസ്റ്റിസ് നാഥ് അഭിപ്രായപ്പെട്ടു.

പശ്ചിമ ബംഗാള്‍, തെലങ്കാന, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവ മാത്രമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വീഴ്ച വരുത്തിയ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ അടുത്ത തിങ്കളാഴ്ച രാവിലെ 10:30 ന് നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു.

Supreme Court toughens stance on stray dog ??issue: State Chief Secretaries who fail to submit reports should be personally punished; Incidents of stray dog ??attacks tarnish India’s image before foreign countries, says

Share Email
LATEST
Top