സീറോ മലബാർ മിസ്സിസ്സാഗാ രൂപതയുടെ ‘സർഗ്ഗസന്ധ്യ 2025’ ഗംഭീര വിജയം; പത്താം വാർഷികാഘോഷം ശ്രദ്ധേയമായി

സീറോ മലബാർ മിസ്സിസ്സാഗാ രൂപതയുടെ ‘സർഗ്ഗസന്ധ്യ 2025’ ഗംഭീര വിജയം; പത്താം വാർഷികാഘോഷം ശ്രദ്ധേയമായി

ഷിബു കിഴക്കേകുറ്റ് കാനഡ

മിസ്സിസ്സാഗാ: സീറോ മലബാർ മിസ്സിസ്സാഗാ രൂപതയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സർഗ്ഗസന്ധ്യ 2025’ ഗംഭീര വിജയമെന്ന് രൂപതാ അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ അറിയിച്ചു. സെപ്റ്റംബർ 13ന് കാനഡയിലെ വിറ്റ്ബി ഇവന്റ് സെന്ററിൽ നടന്ന പരിപാടിയിൽ ആയിരത്തി അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്തു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ അതിഥിയായിരുന്നു.

പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിലൊന്ന് ദിവ്യകാരുണ്യത്തെ (വിശുദ്ധ കുർബാന) ആസ്പദമാക്കി അവതരിപ്പിച്ച ‘എറ്റേണിറ്റി’ എന്ന ബൈബിളധിഷ്ഠിത സംഗീത നാടകമായിരുന്നു. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളം ബിബ്ലിക്കൽ മ്യൂസിക്കൽ ഡ്രാമയാണിത്. നൂറ്റമ്പതിലധികം കലാകാരന്മാരാണ് ഇതിൽ പങ്കെടുത്തത്. തോമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ ബിജു തയൽച്ചിറയാണ് ‘എറ്റേണിറ്റി’ സംവിധാനം ചെയ്തത്.

കൂടാതെ, യുവജനങ്ങൾ അണിയിച്ചൊരുക്കിയ, ‘ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’ എന്ന കഥയെ ആസ്പദമാക്കിയുള്ള ‘റിഡംപ്ഷൻ’ എന്ന മ്യൂസിക്കൽ ഡ്രാമ കാണികളുടെ ഹൃദയം കവർന്നു. ജിമ്മി വർഗ്ഗീസ്, ആൻജെല ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ റിയ മാത്യുവാണ് ഇത് സംവിധാനം ചെയ്തത്.

മിസ്സിസ്സാഗാ രൂപതാധ്യക്ഷൻ മാർ ജോസ് പിതാവിന്റെ രചനയിലും പ്രശസ്ത സംഗീതജ്ഞൻ കാർത്തിക് മാസ്റ്ററുടെ സംഗീതത്തിലും പിറന്ന ‘ഒന്നിച്ചൊന്നായി ഉണരാം’ എന്ന രൂപതാ ഗാനം പരിപാടിക്ക് ഗംഭീര തുടക്കം കുറിച്ചു. വിവിധ ഇടവകകളിൽ നിന്നുള്ള അമ്പതോളം ഗായകരാണ് ഈ ഗാനം ആലപിച്ചത്.

സീറോ മലബാർ സഭയുടെ വ്യക്തിത്വം പ്രദർശിപ്പിക്കുന്നതിനും ദിവ്യകാരുണ്യ ആത്മീയത പ്രചരിപ്പിക്കുന്നതിനും പ്രാദേശിക പ്രതിഭകൾക്ക് അവസരം നൽകുന്നതിനും രൂപതയുടെ അജപാലന ശുശ്രൂഷയെ ശക്തിപ്പെടുത്തുന്നതിനും സർഗ്ഗസന്ധ്യ 2025 സഹായകമായെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയുടെ മെഗാ സ്‌പോൺസർ ജിബി ജോൺ, പ്ലാറ്റിനം സ്‌പോൺസർമാരായ ഡോ. സണ്ണി ആൻഡ് ത്രേസ്യാമ്മ ജോൺസൻ, ഗോൾഡ് സ്‌പോൺസർമാർ, സിൽവർ സ്‌പോൺസർമാർ, സൂപ്പർ പാക്ക് (പാസ്‌ട്രോൾ ആക്ഷൻ കൗൺസിൽ) എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ജനറൽ കൺവീനർ ജോളി ജോസഫ് നന്ദി അറിയിച്ചു. എക്‌സിക്യൂട്ടീവ് ടീം അംഗങ്ങളായ ജോഷി കൂട്ടുമ്മേൽ (ഇവന്റ് ഡേ മാനേജ്‌മെന്റ്), വിൻസെന്റ് പാപ്പച്ചൻ (മീഡിയ), സന്തോഷ് ജേക്കബ് (സ്‌പോൺസർഷിപ്പ്), സുഭാഷ് ലൂക്കോസ് (ടിക്കറ്റിംഗ്), സന്തോഷ് മാത്യു & ജോൺ ചേന്നോത്ത് (ഫിനാൻസ്) എന്നിവരും, കോപാട്രോൺമാരായ ഫാ. പത്രോസ് ചമ്പക്കര, ഫാ. ജേക്കബ് എടക്കളത്തൂർ, ലീഡ് ചെയർ അഗസ്റ്റിൻ കല്ലുങ്കത്തറയിൽ, ഫാ. ജോജോ ചങ്ങന്നംതുണ്ടത്തിൽ (ഫിനാൻസ്) എന്നിവരും അഭിനന്ദനം അർഹിക്കുന്നു. കൂടാതെ, അജപാലന നേതൃത്വത്തിനും പ്രോത്സാഹനത്തിനും ഫാ. ടെൻസൺ താണിക്കൽ (ഓഷാവ പാരിഷ്), ഫാ. ബൈജു ചാക്കേരി (സ്‌കാർബ്രോ പാരിഷ്), ഫാ. ഷിജോ (ഹാമിൽട്ടൺ പാരിഷ്), ഫാ. ബെന്നി താനിനിൽക്കുംതടത്തിൽ (ഓട്ടാവ പാരിഷ്), ഫാ. ജിജിമോൻ മാളിയേക്കൽ, ഫാ. ഹരോൾഡ് ജോസ് എന്നിവർക്കും നന്ദി രേഖപ്പെടുത്തി.

Syro-Malabar Mississauga Diocese’s ‘Sarggasandhya 2025’ a resounding success; 10th anniversary celebration remarkable

Share Email
Top