താലിബാൻ ഭരണകൂടത്തിന്റെ മനം മാറി:  ഇന്റർനെറ്റ് സേവനം പുന: സ്ഥാപിച്ചു

താലിബാൻ ഭരണകൂടത്തിന്റെ മനം മാറി:  ഇന്റർനെറ്റ് സേവനം പുന: സ്ഥാപിച്ചു

കാബൂള്‍ : താലിബാൻ ഭരണകൂടം അഫ്ഗാനിസ്ഥാനിൽ നടപ്പാക്കിയ ഇന്റർനെറ്റ്  നിരോധനം അവസാനിപ്പിച്ചു. 48 മണിക്കൂറോളം ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയത് മൂലം അഫ്ഗാനിസ്ഥാനിലെ വ്യാവസായിക വ്യോമ മേഖലകൾ എല്ലാം രൂക്ഷമായ പ്രതിസന്ധിയിൽ ആയിരുന്നു.

വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളെ പോലും സാരമായി ബാധിക്കുകയും അന്താരാഷ്ട്രതലത്തിൽ വ്യാപക വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു ഇതിനു പിന്നാലെയാണ് താലിബാൻ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു കൊണ്ടുള്ള അറിയിപ്പുകൾ പുറപ്പെടുവിച്ചത്

ഇന്റർനെറ്റ് നിരോധനം അവസാനിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. നിരോധനം പിന്‍വലിച്ചത് ജനങ്ങള്‍ ആഘോഷിച്ചത് തെരുവില്‍ ആഹ്ലാദം പ്രകടിപ്പിച്ചാണ്. താലിബാന്‍ പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു ഇന്നലെ ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിച്ചതായി ഖത്തറിലെ മുതിര്‍ന്ന താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനും വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്തിനാണ് സേവനങ്ങള്‍ നിര്‍ത്തിവെച്ചതെന്നതിന് താലിബാന്‍ സര്‍ക്കാര്‍ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ മാസം വടക്കന്‍ ബല്‍ഖ് പ്രവിശ്യയിലെ താലിബാന്‍ ഗവര്‍ണറുടെ വക്താവ്, തിന്മകള്‍ തടയുന്നതിനായി ഇന്റര്‍നെറ്റ് ലഭ്യത തടയുകയാണെന്ന് പറഞ്ഞിരുന്നു.

Taliban regime changes its mind: Internet services restored

Share Email
Top