ടെക്‌സാസില്‍ അമ്മ നാലു മക്കള്‍ക്കു നേരെ വെടി ഉതിര്‍ത്തു; രണ്ടു പേര്‍ മരിച്ചു

ടെക്‌സാസില്‍ അമ്മ നാലു മക്കള്‍ക്കു നേരെ വെടി ഉതിര്‍ത്തു; രണ്ടു പേര്‍ മരിച്ചു

ആംഗ്ലിടണ്‍: ടെക്‌സാസിലെ ആംഗിള്ടണില്‍ അമ്മ മക്കള്‍ക്കു നേരെ വെടി ഉതിര്‍ത്തു. നാലുമക്കള്‍ക്കു നേരെ നടത്തിയ വെടിവെയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ടത് 13 വയസ്സുള്ള പെണ്‍കുട്ടിയും നാലു വയസ്സുള്ള ആണ്‍കുട്ടിയുമാണ്. 8, 9 വയസ്സുള്ള മറ്റു രണ്ടു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ത്രീയ്ക്കെതിരെ രണ്ട് കൊലക്കുറ്റങ്ങളും രണ്ട് ആയുധ ആക്രമണക്കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 1.4 കോടി രൂപ പിഴയോടെയാണ് അവര്‍ റിമാന്‍ഡിലായിരിക്കുന്നത്.

Texas mother shoots four children, two dead

Share Email
Top