താമരശ്ശേരിയിലെ 9 വയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

താമരശ്ശേരിയിലെ 9 വയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: താമരശ്ശേരിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുണ്ടായ വൈറൽ ന്യുമോണിയയെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

കേസിൽ ഏറെ നിർണായകമായ വഴിത്തിരിവാണ് പുതിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് സനൂപ്, താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. ഈ കേസിൽ നിലവിൽ സനൂപ് ജയിലിലാണ് കഴിയുന്നത്. ഇതിനിടയിലാണ് മരണകാരണം വൈറൽ ന്യുമോണിയ ആണെന്നുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്.

ആശുപത്രിയിൽ നിന്ന് ചികിത്സ കിട്ടാത്തതിനാലാണ് മരണം സംഭവിച്ചതെന്നാരോപിച്ചാണ് കുട്ടിയുടെ പിതാവ് ഡോക്ടറെ ആക്രമിച്ചത്. എന്നാൽ, അമീബിക് മസ്തിഷ്ക ജ്വരം എന്ന സംശയത്തിലായിരുന്നു നേരത്തെ ഈ മരണം വാർത്താ പ്രാധാന്യം നേടിയത്. പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ, ഡോക്ടറെ ആക്രമിച്ച കേസിലെ തുടർനടപടികളിലും ഈ റിപ്പോർട്ട് നിർണായകമാകും.

Share Email
Top