കെയ്റോ : ഇസ്രയേലും ഹമാസും വര്‍ഷങ്ങളായി നടന്നുവന്നിരുന്ന സംഘര്‍ഷത്തിന് അയവു വരുത്തി ക്കൊണ്ടുള്ള സമാദാന കരാര്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഒപ്പുവെയ്ക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്‍കൈ എടുത്ത് നടപ്പാക്കുന്ന സമാദാനക്കരാറിലിലാണ് ഇന്ന് ഒപ്പുവെയ്ക്കുന്നത്.
ഇതിന്റെ ഭാഗമായി ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹും സംയുക്തമായി നടത്തുന്ന ഗാസാ സമാധാന ഉച്ചകോടി ഇന്ന് ഉച്ചകഴിഞ്ഞു ഈജിപ്തില്‍ നടക്കും. : ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സമഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് പങ്കെടുക്കുംഈജിപ്തിലെ ഷാം എല്‍ ഷെയ്ഖില്‍ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയില്‍ പ്രധാനമായും മുന്നോട്ടുവെയ്ക്കുന്നത്.
ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മധ്യേഷ്യയില്‍ സമാധാനവും സ്ഥിരതയും വര്‍ദ്ധിപ്പിക്കുക, മേഖലയില്‍ സുരക്ഷിതത്വത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിടുക തുടങ്ങിയ കാര്യങ്ങളാണ്.സമാധാന ഉച്ചകോടി ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുമെന്നു ഈജിപ്ഷ്യന്‍ പ്രസിഡന്‍സി വക്താവ് അറിയിച്ചു. ട്രംപും ഈജിപ്ത്ത് പ്രസിഡന്റുംസംയുക്തമായാണ് ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുക. ഉച്ചകോടിയില്‍ ഇരുപതിലധികം രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീയര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതി ഉച്ചകോടിയുടെ അടിസ്ഥാനമായി നിലകൊള്ളും.
ഈജിപ്ത് , ഖത്തര്‍, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള പലവട്ടം ചര്‍ച്ച ചെയ്തശേഷമാണ് തീവ്രമായ നയതന്ത്ര ശ്രമങ്ങളെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ആദ്യ ഘട്ടത്തില്‍ ഗാസ സിറ്റി, റാഫ, ഖാന്‍ യൂനിസ് തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ നിന്ന് ഇസ്രായേലി സൈന്യത്തിന്റെ പിന്മാറ്റം നടക്കും. പിന്നാലെ സഹായ വാതായനങ്ങള്‍ തുറക്കല്‍, ബന്ദികളുടെയും തടവുകാരുടെയും മോചനം തുടങ്ങിയവ നടക്കും. ഹമാസ് തടവിലാക്കിയിട്ടുള്ള ഇസ്രയേല്‍ പൗരന്‍മാരെ ഇന്നു രാവിലെ മോചിപ്പിക്കുമെന്നാണ് സൂചന
The Gaza Peace Summit jointly hosted by Trump and Egyptian President Abdel Fattah for peace in Gaza will be held this afternoon: Union Minister of External Affairs Kirti Vardhan Singh will represent India













