തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ വിരുന്നൊരുക്കി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച വിരുന്നില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, ഗവര്‍ണറുടെ പത്നി അനഘ അര്‍ലേക്കര്‍, മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ പത്നി കമല വിജയന്‍, കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രിമാരായ വി. എന്‍. വാസവന്‍, ജി. ആര്‍. അനില്‍, കെ. എന്‍. ബാലഗോപാല്‍, ആര്‍. ബിന്ദു, ഒ. ആര്‍. കേളു, പി. എ. മുഹമ്മദ് റിയാസ്, ജെ. ചിഞ്ചുറാണി, കെ. രാജന്‍, വീണാ ജോര്‍ജ്, എം. ബി. രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
കൂടാതെ എംപിമാരായ ശശി തരൂര്‍, എന്‍. കെ. പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ്, ആന്റണി രാജു എം.എല്‍.എ., മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, കളക്ടര്‍ അനുകുമാരി, മറ്റ് ഉദ്യോഗസ്ഥര്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു.
The Governor received the President at the airport.