ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ വാർഷിക കൺവൻഷൻ ഒക്ടോബർ 3 മുതൽ 5 വരെ

ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ വാർഷിക കൺവൻഷൻ ഒക്ടോബർ 3 മുതൽ 5 വരെ

ജോയ് തുമ്പമൺ

ഹൂസ്റ്റൺ : ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ വാർഷിക കൺവൻഷൻ ഒക്ടോബർ 3 മുതൽ 5 വരെ നടക്കും. ഒക്ടോബർ 3, 4 തീയതികളിൽ വൈകിട്ട് ലിവിങ് വാട്ടർ ചർച്ചിൽ വച്ച് നടക്കും. ഞായറാഴ്ച 6:30 ന് പ്രത്യേക സുവിശേഷ യോഗം ഐപിസി ഹെബ്രോൺ ഹൂസ്റ്റണിൽ വച്ച് നടക്കും.

മലയാളം വിഭാഗത്തിൽ പാസ്റ്റർ അനീഷ് കൊല്ലം മുഖ്യപ്രഭാഷകനായിരിക്കും. ഇംഗ്ലിഷ് വിഭാഗത്തിൽ ഡോ. സാം തോമസും സഹോദരിമാരുടെ സമ്മേളനത്തിൽ ഡോ. നാൻസി തോമസും പ്രസംഗിക്കും. ഡോ. ഷാജി ഡാനിയേൽ പ്രസിഡന്റ്, പാസ്റ്റർ തോമസ് ജോസഫ് വൈസ് പ്രസിഡന്റ്, ജോസഫ് കുര്യൻ സെക്രട്ടറി, ജയ്‌സൺ ജോസഫ് ട്രഷറർ, പാസ്റ്റർ സാം അലക്‌സ്, യൂത്ത് കോഓർഡിനേറ്റർ ബൈജു ജോൺ മീഡിയ കോഓർഡിനേറ്ററയും പ്രവർത്തിക്കുന്ന.

The IPC Houston Fellowship’s Annual Convention is October 3-5.

Share Email
Top