ജീമോൻ ജോർജ് ഫിലഡൽഫിയ
ഫിലഡൽഫിയ: കോട്ടയം അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷിച്ചു. തിരിതെളിയിച്ചു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മൗനപ്രാർഥനയോടുകൂടി ആഘോഷം ആരംഭിച്ചു. മിയ ബോബ് അമേരിക്കൻ ദേശീയഗാനവും ഇങ്ങിത ബോബ് ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. കോട്ടയം അസോസിയേഷൻ പ്രസിഡന്റ് സണ്ണി കിഴക്കേമുറി അധ്യക്ഷ പ്രസംഗം നടത്തി.
ഈ സിൽവർ ജൂബിലി ആഘോഷം വേറിട്ടൊരനുഭവം ആക്കി മാറ്റുവാൻ തക്കവണ്ണം സാധിച്ചു എന്ന് ജോബി ജോർജ് (കൺവീനർ സിൽവർ ജൂബിലി) പറഞ്ഞു. സിൽവർ ജൂബിലിയുടെ മുഖ്യ അതിഥിയായി എത്തിയ പ്രഫ. സാം പനംകുന്നേൽ സാമൂഹിക പ്രസക്തിയുള്ള ചെറുകഥയിലൂടെ കോട്ടയം പട്ടണവുമായിട്ടുള്ള തന്റെ കഴിഞ്ഞകാല ബന്ധങ്ങളെ കുറിച്ച് പരാമർശിക്കുകയും കൂടാതെ കോട്ടയം എന്ന ദേശത്തിനു കോട്ടയം എന്ന പേര് ലഭിച്ചതിനെക്കുറിച്ചു ചരിത്രമികവോടുകൂടി അവതരിപ്പിക്കുകയും സംഘടനയുടെ ചാരിറ്റി പ്രവർത്തങ്ങളെ കുറിച്ച് സംസാരിക്കുകയും തുടർന്നുള്ള എല്ലാ ചാരിറ്റി പ്രവർത്തങ്ങൾക്കും ആശംസകൾ അർപ്പിക്കുകയും ചെയ്തു
കഴിഞ്ഞകാലങ്ങളിൽ കോട്ടയം അസോസിയേഷൻ നടത്തിയ ആരോഗ്യവിദ്യാഭാസ ഭവൻ മേഖലകളിലെ ചാരിറ്റി പ്രവർത്തങ്ങളെ കുറിച്ചും കൂടാതെ അമേരിക്കയിലും കേരളത്തിലുമായി നടത്തി വരുന്ന ചാരിറ്റി പ്രവർത്തങ്ങൾ കൂടുതലായി വിപുലീകരിക്കുവാനുമുള്ള ആലോചനയിലുമാണെന്നും ചാരിറ്റി പ്രവർത്തങ്ങൾക്ക് നിർലോഭമായ സഹായ സഹകരണങ്ങൾ നൽകി വരുന്ന വ്യാപാരസ്ഥാപനങ്ങളെയും വ്യക്തികളെയും ഈ അവസരത്തിൽ നന്ദിയോടുകൂടി ഓർക്കുന്നുവെന്നും, സാജൻ വർഗീസ് (കോഓർഡിനേറ്റർ ചാരിറ്റി) അറിയിച്ചു. കോട്ടയം അസോസിയേഷനിലെ മുഖ്യ പങ്കാളികളായ വനിതാഫോറമിനെ പ്രതിനിധികരിച്ചു സാറ ഐയ്‌പും (പ്രസിഡന്റ് വനിതാ ഫോറം) ആശംസകളർപ്പിച്ചു.
കോട്ടയം അസോസിയേഷന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചു എക്കാലത്തും ഓർമ്മകളിൽ സൂക്ഷിക്കത്തക്കവിധം ഒരുക്കിയിട്ടുള്ള സ്മരണികയുടെ പ്രകാശനം സഞ്ചു സ്കറിയ (ചീഫ് എഡിറ്റർ സൗവനിർ) മുതിർന്ന കമ്മിറ്റി അംഗവും മുൻ പ്രസിഡന്റുമായ ജോസഫ് മാണിക്ക് ആദ്യപ്രതി നൽകികൊണ്ട് നിർവഹിക്കുകയും ഈ വർഷത്തെ കോട്ടയം അസോസിയേഷന്റെ ചാരിറ്റി എക്സെല്ലൻസ് അവാർഡ് നൈനാൻ ചാക്കോയ്ക്ക് നൽകി ആദരിക്കുകയും പിന്നീട് സംഘടനയുടെ ആരംഭകാലഘട്ടം മുതൽ നടത്തിയ പ്രവർത്തങ്ങൾക്ക് സാബു ജേക്കബ്, ജോണ് പി വർക്കി എന്നിവരെ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും തുടർന്ന് മലയാള ചലച്ചിത്ര സിനിമ ലോകത്തു അഭിനയവും ഒപ്പം ചലച്ചിത്ര നിർമാണവും നടത്തി വരുന്ന കമ്മിറ്റി അംഗവുമായ ജീമോൻ ജോർജിനെ പ്രത്യേകം ആദരിക്കുകയും ചെയ്തു.
തുടർന്ന് സ്പോൺസേഴ്‌സിനെ ആദരിക്കൽ ചടങ്ങും നടത്തുകയുണ്ടായി. ബിനു മാത്യു (ചെയർമാൻ ട്രൈസ്റ്റേറ്റ് കേരള ഫോറം), ജോണ് പണിക്കർ (പ്രസിഡന്റ് പമ്പ മലയാളി അസോസിയേഷൻ,) ലിജോ ജോർജ് (സെക്രട്ടറി മാപ്പ്) ഫിലിപ്പോസ് ചെറിയാൻ (ഫ്രണ്ട് ഓഫ് തിരുവല്ല), അഭിലാഷ് ജോൺ (പ്രസിഡന്റ് സിമിയോ), തുടിങ്ങിയവരും ആശംസകൾ അർപ്പിച്ചു. സാബു ജേക്കബ് (ജനറൽ സെക്രട്ടറി) എല്ലാവർക്കും നന്ദി പറയുകയും ജീമോൻ ജോർജ്, കുര്യൻ രാജൻ എന്നിവർ എംസിമാരായി പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് ബെന്നി കൊട്ടാരത്തിൽ സാബു പാമ്പാടി എന്നിവരുടെ നേതൃത്വത്തിൽ കലാസന്ധ്യയും അരങ്ങേറി. ഡിഎച്ച്ഒ ക്രീയേറ്റീവിന്റെ കലാപരിപാടികൾ അരങ്ങേറി.
പ്രവാസികളായി ജീവിക്കുന്ന നമ്മുടെ ഇടയിൽ കോട്ടയവും സമീപ പ്രദേശങ്ങളിലുമുള്ള ധാരളം വ്യക്തികൾ പങ്കെടുക്കുകയും അതിലൂടെ പലരെയും പരിചയപ്പെടുകയും സൗഹൃദങ്ങൾ പുതുക്കുവാൻ സാധിക്കുകയും ചെയ്യുകയുണ്ടായി എന്നും സിൽവർ ജൂബിലി ആഘോഷവേളയിൽ പങ്കെടുത്ത ധാരളം ആളുകൾ അഭിപ്രായപ്പെടുകയും ഭാവിയിലും ഇതുപോലുള്ള കൂട്ടായ്മകൾക്ക് നേതൃത്വം കൊടുത്തു നടത്തണമെന്ന് പങ്കെടുത്തവർ ഒന്നടങ്കം ആവശ്യപ്പെട്ടു.
ജോൺ മാത്യു, ജെയിംസ് അന്ത്രയോസ്, ജെയ്‌സൺ വർഗീസ് മാത്യു ഐയ്പ് എബ്രഹാം ജോസഫ്, വർഗീസ് വർഗീസ്, രാജു കുരുവിള, വർക്കി പൈലോ, സെറിൻ ചെറിയാൻ കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയുടെ കൂട്ടായ പ്രവർത്തനത്തിലൂടെയും വിമൻസ് ഫോറത്തിന്റെ സഹകരണത്തിലുമായി ധാരാളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സിൽവർ ജൂബിലി ബാങ്കെറ്റ് നൈറ്റ് വിജയകരമായി അവസാനിച്ചു.
The Kottayam Association celebrated its Annual Silver Jubilee in Philadelphia with cultural programs and an awards ceremony