ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ പ്രധാന തിരുനാളിന് കൊടിയേറ്റ് ഭക്തിസാന്ദ്രമായി

ഹൂസ്റ്റൺ  സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ പ്രധാന തിരുനാളിന്  കൊടിയേറ്റ് ഭക്തിസാന്ദ്രമായി

ഹൂസ്റ്റൺ : സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ പ്രധാന തിരുനാളിന് ഒരുക്കമായുള്ള കൊടിയേറ്റ് ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന തിരുനാളിന് ഒക്ടോബർ എട്ടാം തീയതി ബുധനാഴ്ച വൈകിട്ട് 6.30ന് വികാരി ഫാ. എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടത്തപ്പെട്ടു.

ഈ വർഷത്തെ തിരുനാൾ ഇടവകയിലെ എല്ലാ യുവജനങ്ങളും പ്രസുദേന്തിമാരായാണ് നടത്തപ്പെടുന്നത്. കൊടിയേറ്റിനു ഒരുക്കമായി ദേവാലയത്തിൽ വച്ച് തിരുനാൾ പതാക വെഞ്ചരിച്ച് യുവജനങ്ങൾക്ക് നൽകുകയും തുടർന്ന് മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും ഗായകസംഘത്തിന്റെയും അകമ്പടിയോടെ എല്ലാവരും പ്രദക്ഷിണമായി കൊടിമരച്ചുവട്ടിലേക്ക് പോവുകയും ചെയ്തു. തുടർന്ന് ഇടവകയിലെ വിശ്വാസസമൂഹത്തെ സാക്ഷി നിർത്തി ഫാ. എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ പതാക ഉയർത്തി.

തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഒക്ടോബർ 11, 12 ദിവസങ്ങളിൽ യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലിഷ് കുർബാനയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്. ശനി ഞായർ ദിവസങ്ങളിൽ യുവജനധ്യാനം നടത്തപ്പെടുന്നു. ബ്രദർ പ്രിൻസ് വിതയത്തിൽ, ജെറിൻ, നീതു, മിഷനറീസ് ഓഫ് അപ്പോസ്തോലിക് ഗ്രേസ് യുകെ എന്നിവരാണ് യുവജനധ്യാനം നയിക്കുന്നത്.

കൈക്കാരന്മാരായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയിൽ, പാരിഷ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ, സിസ്റ്റർ റെജി എ.എസ്.ഐ. (A.S.I.), ബിബി തെക്കനാട്ട്, യുവജന പ്രതിനിധി ജെഫ് പുളിക്കത്തൊട്ടിയിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളായി ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഫാ. എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ അറിയിച്ചു.

The main feast day was celebrated with great devotion at St. Mary’s Catholic Church in Houston

Share Email
Top