സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ പൂർത്തിയാകുന്നതോടെ പോളിങ് ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിക്കും

സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ പൂർത്തിയാകുന്നതോടെ പോളിങ് ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിക്കും

ന്യൂഡൽഹി: അടുത്തയാഴ്ച 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടക്കുന്ന പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ) പൂർത്തിയാകുന്നതോടെ അവിടങ്ങളിൽ പോളിങ് ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിക്കും. എസ്.ഐ.ആർ പൂർത്തിയായ ബിഹാറിൽ ഒരു ബൂത്തിൽ ഉണ്ടായിരുന്ന പരമാവധി 1500 വോട്ടർമാർ എന്നതിൽ നിന്ന് 1200 വോട്ടർമാർ എന്ന രീതിയിൽ പുനഃക്രമീകരണം നടത്തിയിരുന്നു. ഇതോടെ 77,895 ആയിരുന്ന ബൂത്തുകളുടെ എണ്ണം 90,712 ആയി ഉയർന്നു. പരമാവധി രണ്ട് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യേണ്ടിവരാത്ത വിധം ബൂത്തുകൾ സജ്ജീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

കേരളമടക്കം നവംബർ നാലിന് എസ്.ഐ.ആർ ആരംഭിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ ബൂത്തുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തും. അന്തമാൻ നിക്കോബാർ, ലക്ഷദ്വീപ്, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് അടുത്തയാഴ്ച എസ്.ഐ.ആർ ആരംഭിക്കുന്നത്.

The number of polling booths will be increased once the SIR is completed in the states.

Share Email
More Articles
Top