പാമ്പാ അസോസിയേഷന്റെ പിക്നിക്ക് ആവേശഭരിതമായി

പാമ്പാ അസോസിയേഷന്റെ പിക്നിക്ക് ആവേശഭരിതമായി

സുമോദ് തോമസ് നെല്ലിക്കാല

ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയ അസോസിയേഷന്‍ ഫോര്‍ മലയാളി പോസ്പിരിറ്റി ആന്‍ഡ് അഡ്വാന്‍സ്മെന്റ്‌റ് അസോസിയേഷന്റെ (പമ്പ) വാര്‍ഷിക പിക്നിക്ക് സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നിറവില്‍ ഭംഗിയായി നടന്നു. വിവിധ പ്രായത്തിലുള്ള അംഗങ്ങളും കുടുംബങ്ങളും സജീവമായി പങ്കെടുത്ത ഈ പരിപാടി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്നതായിരുന്നു.

പിക്നിക്കിനോടനുബന്ധിച്ചു കലാ പരിപാടിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഗെയിംസും വിനോദമത്സരങ്ങളും സംഘടിപ്പിച്ചു. കലാപരിപാടികള്‍, സംഗീതം, കായികമത്സരങ്ങള്‍ എന്നിവ പങ്കെടുത്തവര്‍ക്കെല്ലാം ആനന്ദത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചു.

ഭക്ഷണവിരുന്നിലൂടെ കേരളത്തിന്റെ പരമ്പരാഗത രുചികള്‍ പങ്കുവെച്ചതോടെ പരിപാടി കൂടുതല്‍ മനോഹരമായി.പങ്കെടുത്ത എല്ലാവരുടെയും കൂട്ടായ്മയും ഉത്സാഹവും പാമ്പാ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജം പകര്‍ന്നു.

അഭിലാഷ് ജോണ്‍ ഹോസ്റ്റ് ചെയ്ത പിക്‌നിക് പരിപാടി പമ്പ പ്രസിഡന്റ്റ് ജോണ്‍ പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പിക്നിക്കില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും സഹകരണത്തിന് സെക്രട്ടറി ജോര്‍ജ് ഓലിക്കല്‍ നന്ദി അറിയിച്ചു, ട്രഷറര്‍ സുമോദ് ടി നെല്ലിക്കാല, വൈസ് പ്രെസിഡന്റ്റ് അലക്‌സ് തോമസ്, ഫിലിപ്പോസ് ചെറിയാന്‍, മോഡി ജേക്കബ്, രാജന്‍ സാമുവേല്‍, റെവ ഫിലിപ്‌സ് മോടയില്‍, സുധ കര്‍ത്താ, തോമസ് പോള്‍, ജേക്കബ് കോര, രാജു പി ജോണ്‍, മോണ്‍സണ്‍ വര്‍ഗീസ്, ഡേവിഡ് ഫിലിപ്പ്, ജോസ് ആറ്റുപുറം എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

The Pampa Association’s picnic was a hit

Share Email
Top