പട്ടാമ്പി: സ്വര്‍ണമോഷണക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണസമിതിക്കെതിരേ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷനേതാവ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍
തിരു വിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണസമിതിയെ പുറത്താക്കണമെന്നു പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ ദേവസ്വം മന്ത്രി രാജി വെയ്ക്കണം എന്ന ആവശ്യത്തില്‍ അടിവരയിടുന്നു. സ്വര്‍ണ മോഷണ വിവാദത്തില്‍ ഗുരുതരമായ പരാമര്‍ശമാണ് കോടതി നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദേവസ്വം ബോര്‍ഡ് ഭാരവാഹികളെ പുറത്താക്കണം. 2019-ല്‍ തട്ടിപ്പ് നടന്നുവെന്നു ഇപ്പോഴത്തെ ഭരണ സമിതിക്ക് അറിയാമായിരുന്നു. പിന്നെ എന്തിനാണ് വീണ്ടും അന്നത്തെ തട്ടിപ്പിനു മുന്നില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും വിളിച്ചുവരുത്തിയത്. ഹൈക്കോടതി ഇടപെട്ടിട്ടില്ലായിരുന്നെങ്കില്‍ 2025-ല്‍ ദ്വാരപാലക ശില്പം വില്ക്കുമായിരുന്നു.
ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിനും ദേവസ്വം ബോര്‍ഡിനും ഈ തട്ടിപ്പില്‍ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപ ക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. ദേവസ്വം മാന്വലിനു വിപരീതമയാ കാര്യങ്ങളാണ് നടത്തിയത്. ദേവസ്വംകമ്മീഷ്ണറുടെ കത്തിന് മറികടന്നാണ് ദ്വാരപാലക ശില്പം പുറത്തുകൊണ്ടുപോയതെന്നും ഇതില്‍ ഇടപെടല്‍ നടത്തിയത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
The Travancore Devaswom Board governing body should be expelled: Opposition toughens its stance