പുതിയ കളിക്കാരും, പുതുപുത്തൻ തന്ത്രങ്ങളുമായി തിരുവനന്തപുരം കൊമ്പൻസ്

പുതിയ കളിക്കാരും, പുതുപുത്തൻ തന്ത്രങ്ങളുമായി തിരുവനന്തപുരം കൊമ്പൻസ്

തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ ഫുട്ബോൾ ആവേശത്തിന് പുത്തൻ ചിറകുകൾ നൽകി തിരുവനന്തപുരം കൊമ്പൻസ് എഫ്.സി കേരള സൂപ്പർ ലീഗ് രണ്ടാം സീസണിനൊരുങ്ങി. പുതിയ കോച്ചിന്റെ കീഴിൽ അണിനിരക്കുന്ന ടീമിനെയും പുതിയ ജേഴ്‌സിയും ഒക്ടോബർ 3ന് വെള്ളയമ്പലം ഹോംബ്രിഡ്ജിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹുമാനപ്പെട്ട മുൻഡിജിപി ജേക്കബ് പുന്നൂസ് കായികപ്രേമികൾക്ക് പരിചയപ്പെടുത്തി.

കളിക്കാർക്കൊപ്പം മുഖ്യപരിശീലകൻ ജെയിംസ് മക്‌ലൂൺ, സഹപരിശീലകൻ കാലി അലാവുദ്ദീൻ, ടീം ക്യാപ്റ്റൻ പാട്രിക്ക് സിൽവ മൊട്ട, ഗോൾകീപ്പർ പരിശീലകൻ ബാലാജി നരസിംഹൻ, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് ഫിന്റൻ ലെയ്ൻ,കൊമ്പൻസ് എഫ്‌സി സിഇഒ എൻ എസ് അഭയകുമാർ, എഫ്‌സി സ്പോൺസർമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കേരളത്തിന്റെ ഫുട്ബോൾ ആവേശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുഖ്യപരിശീലകൻ ജെയിംസ് മക്ലൂൺ പറഞ്ഞു. കേരളത്തിലെ കളിക്കാർ ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിന് കാരണം ഈ ആവേശമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. രണ്ടാം സീസണിൽ പുതിയ തന്ത്രങ്ങളും കോമ്പിനേഷൻസുമാകും പരീക്ഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുവനിരയുടെയും പരിചയസമ്പന്നരായ കളിക്കാരുടെയും മികച്ച ഒത്തുചേരലാണ് ഇത്തവണത്തെ ടീമിന്റെ കരുത്തെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി അണ്ടർ 23 ടീമിലും , ഇന്ത്യൻ സൂപ്പർ ലീഗിലും, ഐ ലീഗിലും തിളങ്ങിയ മലയാളികളും മറുനാടൻ താരങ്ങളും ഇത്തവണ കൊമ്പൻ നിരയ്ക്ക് കരുത്തായുണ്ട്.  

ടീം ക്യാപ്റ്റനും കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫും മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Thiruvananthapuram Kombans Roar into Second Season with New Squad

Share Email
More Articles
Top