സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരത്തിന്റെ കുതിപ്പ്; അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ആരംഭിച്ചു

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരത്തിന്റെ കുതിപ്പ്; അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം: പെരുമഴയേയും എതിര്‍ ടീമുകളേയും ഒരേപോലെ നേരിട്ട് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആതിഥേയരായ തിരുവനന്തപുരത്തിന്റെ കുതിപ്പ് . രണ്ടാം ദിനത്തെ മത്സരങ്ങള്‍ പുലര്‍ച്ചെ തന്നെ ആരംഭിച്ചപ്പോള്‍ തിരുവനന്തപുരം ആധിപത്യം തുടരുകയാണ്. ഗെയിംസ് ഇനങ്ങളിലും അക്വാട്ടിക്കിലും വ്യക്തമായ മേധാവിത്വവുമായി 76 സ്വര്‍ണവും,56 വെള്ളിയും 76 വെങ്കലവുമുള്‍പ്പെടെ 652 പോയിന്റുമായി തിരുവനന്തപുരത്തിന്റെ കുതിപ്പ്.

38 സ്വര്‍ണവും 43 വെള്ളിയും 44 വെങ്കലവുമായി 380 പോയിന്റോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാ സ്ഥാനത്തുള്ള കോഴിക്കോടിന്റെ സമ്പാദ്യം 27 സ്വര്‍ണവും 38 വെള്ളിയും 34 വെങ്കലവുമുള്‍പ്പെടെ 308 പോയിന്റുകള്‍.ഗെയിംസില്‍ നിന്നു മാത്രം 59 സ്വര്‍ണവും 40 വെള്ളിയും 66 വെങ്കലവും ആതിഥേയര്‍ സ്വന്തമാക്കി. അക്വാട്ടിക്കില്‍ ആകെ നടന്ന 24 മത്സരങ്ങളില്‍ 17 സ്വര്‍ണവും 16 വെള്ളിയും 10 വെങ്കലവും തിരുവനന്തപുരത്തിനാണ്,

രണ്ടാം സ്ഥാനത്തുള്ള തൃശൂരിന്റെ സമ്പാദ്യം നാലു സ്വര്‍ണവും മൂന്നു വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 35 പോയിന്റുകള്‍. രണ്ടു സ്വര്‍ണവും നാലു വെള്ളിയും രണ്ടു വെങ്കലവുമായി 24 പോയിന്റോടെ എറണാകുളമാണ് മൂന്നാം സ്ഥാനത്തുള്ളത്. നീന്തല്‍ക്കുളത്തില്‍ പിറന്ന ഏക റിക്കാര്‍ഡ് സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ തൃശൂര്‍ സായിയിലെ അമീത്ത് യാദവ്(27.8 സെക്കന്‍ഡ് ) സ്വന്തമാക്കി. മീറ്റിന്റെ ആവേശകരമായ അത്ലറ്റിക് മത്സരങ്ങള്‍ക്ക് രാവിലെ ഏഴോടെ തുടക്കമായി.

Thiruvananthapuram makes a splash at the State School Sports Festival; Athletics competitions begin
Share Email
LATEST
Top