തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ ചാമ്പ്യൻ പട്ടവും സ്വർണക്കപ്പും ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. 1635 പോയിൻ്റാണ് തിരുവനന്തപുരം ഇതിനകം കരസ്ഥമാക്കിയത്.
ഗെയിംസ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം വേളയിൽ തിരുവനന്തപുരത്തിന് ഇനി മറ്റു വെല്ലുവിളികളില്ല. 809 പോയിൻ്റുള്ള തൃശ്ശൂരിന് രണ്ടാം സ്ഥാനവും ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞവർഷവും ഈ ജില്ലകൾ പോയിൻ്റ് പട്ടികയിൽ ഇതേ സ്ഥാനത്തായിരുന്നു.
അതേസമയം മൂന്നാം സ്ഥാനത്തിനായി പാലക്കാടും കണ്ണൂരും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 734 പോയിൻ്റുളള പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി കഴിഞ്ഞു. 732 പോയിന്റുമായി കണ്ണൂർ തൊട്ടു പിറകെയുണ്ട്. അഞ്ചാം സ്ഥാനത്തിനായും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞവർഷം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മലപ്പുറവും കോഴിക്കോടും തമ്മിലാണ് ഇവിടെ മത്സരം. 666 പോയിന്റുമായി മുന്നിട്ടു നിൽക്കുന്ന മലപ്പുറത്തിന് തൊട്ടു പിറകിൽ 659 പോയിന്റുമായി കോഴിക്കോട് നിലയുറപ്പിച്ചിട്ടുണ്ട്.
Thiruvananthapuram secures title in school sports festival











