ന്യൂഡല്‍ഹി: സ്വന്തം ജനതയെ സ്വന്തം മണ്ണില്‍ ബോംബിട്ടു കൊല്ലുന്നവര്‍ ഇന്ത്യയെ ഉപദേശിക്കാന്‍ വരേണ്ടന്ന് പാക്കിസ്ഥാനെതിരേ രൂക്ഷമാ പ്രതികരണവുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയില്‍ സ്ത്രീ സുരക്ഷുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഇന്ത്യയെ വിമര്‍ശിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാനെതിരേയാണ അതിരൂക്ഷ പ്രതികരണം ഇന്ത്യ നടത്തിയത്.
സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയുംഭീകരവാദം വളര്‍ത്തുകയും ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. അവര്‍ ഇന്ത്യക്ക് ഉപദേശം നല്‍കേണ്ടതില്ലെന്നും ഇന്ത്യ മറുപടി നല്കി. കശ്മീരി സ്ത്രീകള്‍ കാലങ്ങളായി ലൈംഗികാതിക്രമം നേരിടുകയാണെന്ന പാകിസ്ഥാന്റെഅടിസ്ഥാന രഹിതമായ ആരോപണത്തിനു മറുപടിയായായിരുന്നു ഇന്ത്യയുടെ ശക്തമായ പ്രതികരണം. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഇന്ത്യയെ വിമര്‍ശിക്കുന്നതിന് മുന്‍പ് സ്വന്തം രാജ്യത്തെ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു.
സ്വന്തം ജനങ്ങളെ ബോംബിട്ടു കൊല്ലുകയും വംശഹത്യ നടത്തുകയും ചെയ്യുന്ന പാകിസ്ഥാന് ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത പ്രസംഗങ്ങള്‍ നടത്താനേ കഴിയൂ. ഇന്ത്യയുടെ പ്രദേശങ്ങള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പാകിസ്ഥാന്‍ ആ പ്രദേശം ഒഴിയാന്‍ തയാറാവണമെന്നും ഇന്ത്യന്‍ പ്രതിനിധി യുഎന്നിലെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
Those who bomb and kill their own people should not come to advise India: India strongly criticizes Pakistan at the UN