സ്റ്റോക്കോഹാം : വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ട് മൂന്ന് പേർ 2025ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം മേരി ഇ.ബ്രോങ്കോവ്, ഫ്രെഡ് റാംഡെൽ, ഷിമോൺ സഗാഗുച്ചി എന്നിവർ പങ്കിട്ടു.
ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം അതിൻ്റെ സ്വന്തം അവയവങ്ങളെ ആക്രമിക്കുന്നത് എങ്ങനെ തടയുന്നുവെന്ന് വിശദീകരിക്കുന്ന കണ്ടെത്തലുകൾക്കാണ് മൂന്നുപേർക്കും നൊബേൽ പുരസ്കാരം ലഭിച്ചത്.
ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്യൂൺ ടോളറൻസ് സംബന്ധിച്ച കണ്ടെത്തലുകൾക്കാണ് പുരസ്കാരം ലഭിച്ചത്
രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ശരീരത്തിന്റെ ശക്തമായ രോഗപ്രതിരോധ സംവിധാനം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്, അല്ലെങ്കിൽ അത് നമ്മുടെ സ്വന്തം അവയവങ്ങളെ ആക്രമിച്ചേക്കാം. ഇവരുടെ കണ്ടെത്തലുകൾ ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെയും, അർബുദ രോഗങ്ങളുടെയും പഠനങ്ങളിൽ വലിയ പുരോഗതിയുണ്ടാക്കും. അവയവമാറ്റം പോലുള്ള ചികിത്സകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനും ഈ പഠനഫലങ്ങൾക്കാകും.
three-share-nobel-prize-in-medicine













