പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്ക് തുടരും

പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്ക് തുടരും

കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് നിര്‍ത്തിവെച്ചുകൊണ്ടുള്ള വിലക്ക് തുടരും. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും. ടോള്‍ പിരിക്കുന്നത് തടഞ്ഞുകൊണ്ട് കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. റോഡിന്റെ ശോച്യാവസ്ഥ ഉള്‍പ്പെടെ പരിഹരിക്കുന്നതിനു നപടികള്‍ ഒന്നും കൈക്കൊണ്ടില്ലെന്ന പരാമര്‍ശം നടത്തിയാണ് ടോള്‍ പിരിവ് വിലക്കിയത്

കരാര്‍ കമ്പനി ദേശീയപാത അതോറിറ്റിയുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചതായും റോഡിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ടോള്‍ പിരിവ് നിര്‍ത്തിവെക്കാന്‍ ഇടക്കാല ഉത്തരവിട്ടത്.

ഹൈക്കോടതി വിലക്ക് തുടരാന്‍ തീരുമാനിച്ചതോടെ, ടോള്‍ പ്ലാസ വഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് അടുത്ത വെള്ളിയാഴ്ച്ച വരെ ടോള്‍ നല്‍കേണ്ടി വരില്ല. വെള്ളിയാഴ്ച്ച കേസ് വീണ്ടും പരിഗണിച്ച് വിധി പറയും.

Toll collection ban in Paliyekkara will continue

Share Email
Top